ആര്‍ എസ് സി യു എ ഇ നാഷനല്‍ ‘തര്‍തീല്‍ 22’ സ്വാഗത സംഘം രൂപീകരിച്ചു

Web Desk
2 Min Read

അല്‍ ഐന്‍: വിശുദ്ധ റമദാനില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിക്കുന്ന ദേശീയ ഹോളി ഖുര്‍ആന്‍ തര്‍തീല്‍ 22 മത്സരങ്ങക്കുള്ള സ്വാഗതസംഘം അല്‍ ഐനില്‍ രൂപീകരിച്ചു. അല്‍ ഐന്‍ വഫ സ്‌ക്വറില്‍ ആണ് അഞ്ചാമത് യു എ ഇ ദേശീയ തര്‍തീല്‍ 22 അരങ്ങേറുന്നത്.

city exchange

ഗള്‍ഫിലെ എല്ലാ രാജ്യങ്ങളിലും ‘വിശുദ്ധ റമദാന്‍ വിശുദ്ധ ഖുര്‍ആന്‍’ എന്ന കാമ്പയിന്റെ ഭാഗമായിട്ടാണ് തര്‍തീല്‍ മത്സരങ്ങള്‍ സംഘടിപ്പിച്ചു വരുന്നത്. യൂനിറ്റ് മത്സരങ്ങള്‍ക്ക് ശേഷം സെക്ടര്‍ സെന്‍ട്രല്‍ മത്സരങ്ങളില്‍ വിജയിച്ചു വരുന്ന പ്രതിഭങ്ങളാണ് ദേശീയ തലത്തില്‍ മത്സരിക്കാന്‍ എത്തുന്നത്. യു എ ഇയിലെ 286 യൂനിറ്റില്‍ റജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിച്ചവരാണ് തര്‍തീല്‍ മത്സരങ്ങക്ക് യോഗ്യത നേടുന്നത്. ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ വിഭാഗങ്ങളിലായി തിലാവത്, ഹിഫ്ദ്, രിഹാബുല്‍ ഖുര്‍ആന്‍, ഖുര്‍ആന്‍ സെമിനാര്‍, ഖുര്‍ആന്‍ ക്വിസ്സ് എന്നീ മത്സരംങ്ങളും നടക്കും.

‘ദേശീയ തര്‍തീല്‍ 22’ മത്സര പരിപാടിക്ക് വേണ്ടി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചിട്ടുണ്ട്. അബ്ദുല്‍ മജീദ് സഖാഫി ചെയര്‍മാനും ഇക്ബാല്‍ താമരശ്ശേരി ജനറല്‍ കണ്‍വീനറു മായി 313 അംഗ കമ്മിറ്റി നിലവില്‍ വന്നു. മുഹമ്മദ് അലി, സഅദ് വരിക്കോട്ടില്‍ (ഫിനാന്‍സ്), അബ്ദുല്‍ ബാരി, അസ്‌കര്‍ ബാബു (ഫുഡ്), ഫൈസല്‍ അസ്ഹരി, സൈദലവി കുറ്റിപ്പാല (ഗസ്റ്റ് ഇന്‍വിറ്റേഷന്‍), സുല്‍ത്താന്‍ പറവക്കല്‍, ജമാല്‍ പട്ടാമ്പി (സ്റ്റേജ്), സുബൈര്‍ പറമ്പത്ത്, അബൂബക്കര്‍ (പബ്ലിസിറ്റി), അബ്ദുല്‍ കരീം ഹാജി, അന്‍വര്‍ രണ്ടത്താണി (ഫെസിലിറ്റി), സിറാജ് കൂരാറ, അബൂബക്കര്‍ സിദ്ധീഖ് (ഐ ടി), ബദറുദ്ധീന്‍ സഖാഫി, ശുഐബ് നഈമി (പ്രോഗ്രാം), നസീര്‍ പയ്യോളി, മുഹ്‌സിന്‍ (ട്രാന്‍സ്പോര്‍േട്ടഷന്‍), ഫഹദ് സഖാഫി, സുബൈര്‍ കുറ്റശ്ശേരി (മീഡിയ), നൗഫല്‍ സഖാഫി, റാഫി കട്ടിപ്പാറ (പ്രൈസ് ആന്റ് ഗിഫ്റ്റ്), സുഹൈല്‍ നിസാമി, ഇസ്ഹാഖ് വെള്ളച്ചാല്‍ (വളണ്ടിയര്‍).

സംഗമത്തില്‍ ഷാഫി നൂറാനി അധ്യക്ഷത വഹിച്ചു. അസീസ് കക്കോവ് ഉദ്ഘാടനം ചെയ്തു. ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍ തര്‍തീല്‍ 22 തിയ്യതിയും ഹമീദ് സഖാഫി പുല്ലാര സ്വാഗതസംഘം കമ്മിറ്റിയേയും പ്രഖ്യാപിച്ചു. റസാഖ് വൈലത്തൂര്‍ സ്വാഗതവും ഷമീര്‍ പി ടി നന്ദിയും പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!