തങ്ങളുടെ നിലനില്‍പ്പിന് വേണ്ടി അടവുനയം നടപ്പാക്കുകയാണ് സി പി എം രീതിയെന്ന് എം കെ രാഘവന്‍ എം പി

Web Desk
2 Min Read

ദോഹ: ഉപതെരഞ്ഞെടുപ്പില്‍ മൂന്നു സീറ്റുകളിലും യു ഡി എഫ് വിജയിക്കുമെന്നും എല്ലാ തെരഞ്ഞെടുപ്പുകളേയും ഗൗരവത്തോടെയാണ് കാണേണ്ടതെന്നും എം കെ രാഘവന്‍ എം പി. ഹൃസ്വസന്ദര്‍ശനാര്‍ഥം ഖത്തറിലെത്തിയ അദ്ദേഹം ആഗോളവാര്‍ത്തയോട് സംസാരിക്കുകയായിരുന്നു.

city exchange

കോണ്‍ഗ്രസ് ഹൈക്കമാന്റാണ് പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതെന്നും അഡ്വ. സരിന്‍ പാര്‍ട്ടി വിടാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ സീറ്റില്‍ അദ്ദേഹം വലിയ പ്രതീക്ഷ വെച്ചിട്ടുണ്ടാകുമായിരിക്കുമെന്നും എം കെ രാഘവന്‍ എം പി പറഞ്ഞു. നേരത്തെ അദ്ദേഹത്തെ ഒറ്റപ്പാലത്ത് മത്സരിപ്പിച്ചിരുന്നു.

സി പി എം മാത്രം ജയിക്കുന്ന സീറ്റായ മാരാരിക്കുളത്ത് യു ഡി എഫ് സ്ഥാനാര്‍ഥി വിജയിച്ച ചരിത്രമുണ്ടായിട്ടുണ്ട്. അത് യു ഡ ി എഫിന് അത്ഭുതമായിരുന്നു. അതുകൊണ്ടുതന്നെ തെരഞ്ഞെടുപ്പുകളെ ഗൗരവത്തോടെയാണ് കാണേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അടവു രാഷ്ട്രീയത്തിന്റെ പാര്‍ട്ടിയാണ് സി പി എം എന്നതിനാല്‍ അവരുടെ നിലനില്‍പ്പിനും വിജയത്തിനും വേണ്ടി ഓരോ തവണയും അവര്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. അതിനെ ന്യായീകരിക്കാനും അവര്‍ക്കറിയാം. അധികാരം നിലനിര്‍ത്തുക എന്നതാണ് സി പി എമ്മിന്റെ താത്പര്യം. എന്നാല്‍ നിലവില്‍ ഗ്രൗണ്ട് യു ഡി എഫിന് അനുകൂലമാണെന്നു സന്ദര്‍ഭവും സമയവും തങ്ങളുടേതാക്കുകയാണ് യു ഡി എഫ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

- Advertisement -
Ad image

കേരളത്തില്‍ പുതുതായി ഒരു പദ്ധതിയും വരുന്നില്ലെന്നും തൊഴിലവസരങ്ങള്‍ ഉണ്ടാകുന്നില്ലെന്നും എം കെ രാഘവന്‍ എം പി കുറ്റപ്പെടുത്തി.

കേന്ദ്രം ഭരിക്കുന്ന സര്‍ക്കാറിനെ കൊണ്ട് എയിംസ് പ്രഖ്യാപിപ്പിക്കാനാണ് കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപി ശ്രമിക്കേണ്ടതെന്നും അതെവിടെ വരണമെന്നതിന് സ്ഥലം നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാറിന്റെ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെ കേന്ദ്രം പ്രഖ്യാപിക്കാത്ത എയിംസ് സാധ്യമാക്കാന്‍ സുരേഷ് ഗോപിക്ക് സാധിക്കുമായിരുന്നിട്ടും മറ്റു കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും പാര്‍ലമെന്റ് അംഗം വിശദമാക്കി.

റവന്യൂ സര്‍വീസില്‍ മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള എ ഡി എമ്മിനെതിരെ സംസാരിക്കാന്‍ വേണ്ടി മാത്രമാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ തന്നെ ക്ഷണിക്കാത്ത ചടങ്ങില്‍ പോവുകയും അപകീര്‍ത്തികരമായ രീതിയില്‍ പ്രസംഗിക്കുകയും ചെയ്തത്.

ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടുള്ള വികസനം കേരളം പോലൊരിടത്ത് ഇപ്പോഴത്തെ സാഹചര്യത്തില്‍ അസാധ്യമാണെന്നും എന്നാല്‍ സര്‍ക്കാറിന്റെ വികസന പദ്ധതികള്‍ നാടിനും നാട്ടുകാര്‍ക്കും ഉപയോഗപ്രദമാണെന്ന് തോന്നിയാല്‍ അവര്‍ സഹകരിക്കുമെന്നും എം കെ രാഘവന്‍ എം പി ചൂണ്ടിക്കാട്ടി.

Share This Article
Leave a Comment
error: Content is protected !!