തവനൂരിലും വണ്ടൂരിലും തെരഞ്ഞെടുപ്പ് അനൗണ്‍സ് ചെയ്യണം; പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയില്‍ ബഷീര്‍ മുള്ളുങ്ങല്‍

Web Desk
1 Min Read

ദോഹ: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോള്‍ ബഷീര്‍ മുള്ളുങ്ങല്‍ ഖത്തറിലിരുന്ന് പ്രാര്‍ഥിക്കുന്നത് പശ്ചിമേഷ്യന്‍ പ്രതിസന്ധി വേഗത്തിലവസാനിച്ച് വിമാന സര്‍വീസുകള്‍ പെട്ടെന്ന് ആരംഭിക്കണേയെന്നാണ്. വോട്ടു ചെയ്യാന്‍ നാട്ടിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന നിരവധി പ്രവാസികളെ പോലെ ബഷീറും വോട്ടു ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷേ, അതിനു മുമ്പ് അദ്ദേഹത്തിന് ചിലത് ചെയ്യാനുണ്ടായിരുന്നു.

city exchange

തെരഞ്ഞെടുപ്പ് പ്രചരണത്തിന് മൈക്ക് അനൗണ്‍സ്മെന്റ് പാഷനാണ് ബഷീര്‍ മുള്ളുങ്ങലിന്. അതുകൊണ്ടാണ് അദ്ദേഹം വോട്ടെടുപ്പിന് മുമ്പേ നാട്ടിലേക്കെത്തണമെന്ന് ആഗ്രഹിക്കുന്നത്. യു ഡി എഫ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി നാട്ടിലുടനീളം അനൗണ്‍സ് ചെയ്തു പോകുകയെന്നത് അദ്ദേഹത്തിന്റെ പതിവ് തെരഞ്ഞെടുപ്പ് പരിപാടിയാണ്. പക്ഷേ, ഈ വര്‍ഷം യു എസും ഇസ്രായേലും നടത്തിയ ഇറാന്‍ ആക്രമണം എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ചു.

തെരഞ്ഞെടുപ്പ് സമയങ്ങളിലെല്ലാം നാട്ടിലുണ്ടാവാന്‍ ബഷീര്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടുതന്നെ നാട്ടിലേക്ക് പോകാന്‍ ഏപ്രില്‍ ഒന്നാം തിയ്യതിയിലേക്ക് ടിക്കറ്റെടുത്തിരുന്നു. പക്ഷേ, ഇനിയത് നടക്കുമോ എന്നത് ആശങ്കയില്‍ നില്‍ക്കുകയാണ്.

തവനൂരില്‍ മത്സരിക്കുന്ന ജോയിക്കും വണ്ടൂരിലും അനൗണ്‍സ് ചെയ്യണമെന്നാണ് ബഷീറിന്റെ ഇപ്പോഴത്തെ ആഗ്രഹം.

- Advertisement -
Ad image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും കഴിഞ്ഞ തവണ ആര്യാടന്‍ ഷൗക്കത്തിന് വേണ്ടിയും അനൗണ്‍സ് ചെയ്ത ബഷീര്‍ വലിയ തുക മുടക്കി ടിക്കറ്റെടുത്ത് പോകാനാവാത്തതിനാലാണ് വിമാന സര്‍വീസുകളെല്ലാം പെട്ടെന്ന് ശരിയാവണേയെന്ന് പ്രാര്‍ഥിക്കുന്നത്.

നാട്ടുകാരുടെ വോട്ടുകള്‍ പെട്ടിയിലാക്കാനും സ്വന്തം വോട്ട് ചെയ്യാനും സാധിക്കില്ലേ എന്ന നിരാശയോടൊപ്പം എല്ലാം പെട്ടെന്ന് ശരിയാകുമെന്ന പ്രതീക്ഷയും അദ്ദേഹം വെച്ചുപുലര്‍ത്തുന്നു.

Share This Article
Leave a Comment
error: Content is protected !!