നാല് വയസുകാരനെ കൊലപ്പെടുത്തിയ അച്ഛന്‍ ജീവനൊടുക്കി

Web Desk
1 Min Read

പറവൂര്‍: നാല് വയസുള്ള മകനെ പ്ലാസ്റ്റിക് കയറില്‍ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷം അച്ഛന്‍ ഷാളില്‍ തൂങ്ങിമരിച്ചു. വരാപ്പുഴ മണ്ണം തുരുത്തിലെ രണ്ട് ആഴ്ചകള്‍ക്ക് മുമ്പെടുത്ത വാടക വീട്ടിലാണ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷരീഫ് (41), മകന്‍ അല്‍ ഷിഫാസ് (4) എന്നിവര്‍ മരിച്ചത്.

city exchange

കോഴിക്കച്ചവടം നടത്തിയിരുന്ന ഇയാള്‍ ഏറെ നാളായി ഭാര്യ ഖദീജയുമായി പിണങ്ങി കഴിയുകയായിരുന്നു. സുഹൃത്തിന് വാട്‌സ്ആപ്പിലൂടെ സന്ദേശം അയച്ച ശേഷമാണ് ഷരീഫ് തൂങ്ങി മരിച്ചത്. ഇന്നലെ രാത്രിയാണ് സുഹൃത്ത് ഷരീഫിന്റെ വീട്ടിലെത്തിയത്. ജനലിലൂടെ മൊബൈല്‍ ടോര്‍ച്ചിന്റെ വെളിച്ചത്തില്‍ മുകളിലെ നിലയില്‍ ഇരുവരും മുഖത്തോട് മുഖമായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് വെളുപ്പിന് ഒരു മണിയോടെയാണ് സംഭവം പൊലീസ് അറിയുന്നത്.

മുറിയില്‍ നിന്നും ഒരു കത്ത് പൊലീസിന് ലഭിച്ചിട്ടുണ്ട്. പൊലീസെത്തി വാതില്‍ കുത്തിപ്പൊളിച്ചാണ് അകത്ത് കടന്നത്.

മുനമ്പം ഡി വൈ എസ് പി സലീഷ് എന്‍ എസ്, വരാപ്പുഴ ഇന്‍സ്‌പെക്ടര്‍ പ്രശാന്ത് ക്ലിന്റ്, എസ് ഐ രെജു ടി കെ, എ എസ് ഐ ജോസഫ് കെ എക്‌സ് എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോയി.

- Advertisement -
Ad image

വിവരമറിഞ്ഞ് ഇയാളുടെ സഹോദരനും സുഹൃത്തുകളും കളമശ്ശേരി മെഡിക്കല്‍ കോളേജിലെത്തിയതായി വരാപ്പുഴ പൊലീസ് അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!