കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഫോട്ടോ അനാച്ഛാദനം

Web Desk
1 Min Read

കോഴിക്കോട്: റോട്ടറി ക്ലബ് കാലിക്കറ്റ് സൗത്ത് കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോ സമര്‍പ്പിച്ചു. യാത്രക്കാര്‍ പുറപ്പെടുന്ന ചെക്കിങിന് സമീപം ചുമരില്‍ സ്വാതന്ത്ര്യ സമര സേനാനികളായ മഹാത്മാ ഗാന്ധി, കെ കേളപ്പന്‍, വി കെ കൃഷ്ണ മേനോന്‍ എന്നിവരുടെ ഫോട്ടോ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ശേഷാദ്രിവാസം സുരേഷ് അനാഛാദനം ചെയ്തു.

city exchange

റോട്ടറി ക്ലബ്ബ് സൗത്ത് പ്രസിഡന്റ് ഡോ. സനദ് രത്‌നം അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ഗവര്‍ണ്ണര്‍ ദീപക് നായര്‍, സെക്രട്ടറി ടി ജെ പ്രത്യുഷ്, പാസ്റ്റ് പ്രസിഡന്റ് ടി കെ രാധാകൃഷ്ണന്‍, പ്രോഗ്രാം ചെയര്‍മാന്‍ പ്രതീഷ് മേനോന്‍, രവികിഷ്, എയര്‍പോര്‍ട്ട് എ ജി എം സി ശ്രീനിവാസന്‍, എയര്‍പോര്‍ട്ട് എ ജി എം ഓപ്പറേഷന്‍ സുനിത വര്‍ഗ്ഗീസ്, റോട്ടറി ഭാരവാഹികളായ ടി കെ ജയചന്ദ്രന്‍, കെ അരവിന്ദാക്ഷന്‍, അമിത് നായര്‍, വിശ്വനാഥന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

Share This Article
Leave a Comment
error: Content is protected !!