വിവിധ പരിപാടികളുമായി ഡിസംബറില്‍ ഖത്തര്‍ മ്യൂസിയംസ്

Web Desk
2 Min Read

ദോഹ: ഡിസംബര്‍ മാസത്തില്‍ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക, വിദ്യാഭ്യാസ, സൃഷ്ടിപര പരിപാടികളുമായി ഖത്തര്‍ മ്യൂസിയംസ്. ഫോട്ടോവാക്കുകള്‍, ആര്‍ട്ട് വര്‍ക്ക്ഷോപ്പുകള്‍, പ്രmന്റേഷനുകള്‍, ഇന്ററാക്ടീവ് സെഷനുകള്‍ എന്നിവ ഉള്‍പ്പെടുന്ന പരിപാടികള്‍ പഠനത്തിനും അന്വേഷണത്തിനും സൃഷ്ടിപരതയ്ക്കും അവസരങ്ങള്‍ നല്‍കുന്നു.

city exchange

ഖത്തര്‍ മ്യൂസിയംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആര്‍ട്ട് മില്‍ മ്യൂസിയവും അല്‍രിവാഖും ഡിസംബര്‍ 17 മുതല്‍ 22 വരെ ‘ഐ എം പെ: ലൈഫ് ഈസ് ആര്‍ക്കിടെക്ചര്‍’ എന്ന പ്രദര്‍ശനത്തിന് പ്രൊഫഷണല്‍ ആര്‍ക്കിടെക്ടുമാരുടെ നേതൃത്വത്തിലുള്ള ഗൈഡഡ് ടൂറുകള്‍ സംഘടിപ്പിക്കുമെന്ന് വ്യക്തമാക്കി. ഈ ടൂറുകള്‍ പെയ്യുടെ നവീനമായ ശൈലിയും അദ്ദേഹത്തിന്റെ പ്രശസ്തമായ കെട്ടിടങ്ങളുടെ രൂപകല്‍പ്പനാ കഥകളും അവതരിപ്പിക്കുന്നതിലൂടെ ആര്‍ക്കിടെക്ചറിലെ അദ്ദേഹത്തിന്റെ സംഭാവനകളെ ആഘോഷിക്കും.

ഖത്തര്‍ മ്യൂസിയംസ് കത്താറ ഗ്യാലറിയില്‍ ഡിസംബര്‍ 9 വരെ ‘ഫ്രെയിം ബൈ ഫ്രെയിം: എ വര്‍ക്ക്ഷോപ്പ് ഓണ്‍ സ്റ്റോറിടെല്ലിംഗ്’ എന്ന പരിപാടി അവതരിപ്പിക്കും. ചലച്ചിത്ര ശൈലികളും വിവരണാത്മക സാങ്കേതികതകളും പങ്കെടുക്കുന്നവര്‍ക്ക് പരിചയപ്പെടുത്തുകയും ഓര്‍മ്മയും കൂട്ടായ അനുഭവങ്ങളും ചിത്രീകരിക്കാന്‍ സൗകര്യമൊരുക്കുകയും ചെയ്യും.

ഖത്തര്‍ നാഷണല്‍ മ്യൂസിയം ഡിസംബര്‍ 5-ന് അതിന്റെ 50-ാം വാര്‍ഷികത്തിന്റെ ഭാഗമായി ഫോട്ടോവാക്ക് സംഘടിപ്പിക്കും. ഖത്തറി ഫോട്ടോഗ്രാഫര്‍ മറിയം അല്‍ ഹെയ്‌ലിന്റെ നേതൃത്വത്തിലുള്ള ടൂര്‍, മ്യൂസിയത്തിന്റെ മനോഹരമായ ആര്‍ക്കിടെക്ചറും പഴയ കൊട്ടാരത്തിന്റെയും സമകാലീന രൂപകല്‍പ്പനയുടെയും വ്യത്യാസവും അന്വേഷിക്കുകയും ആര്‍ക്കിടെക്ചറല്‍ ഫോട്ടോഗ്രഫിയിലെ സാങ്കേതികതകള്‍ പഠിപ്പിക്കുകയും ചെയ്യും.

- Advertisement -
Ad image

ഖത്തര്‍- അര്‍ജന്റീന 2025 സാംസ്‌കകക്ാരിക വര്‍ഷത്തിന്റെ ഭാഗമായി പുരാവസ്തു പൈതൃക വകുപ്പ് ഡിസംബര്‍ 7-ന് അര്‍ജന്റീനയുടെ സമ്പന്നമായ സമുദ്രചരിത്രത്തെ കുറിച്ചുള്ള പ്രദര്‍ശനം നടത്തും. ഇതില്‍ ചരിത്രപരമായ കപ്പല്‍പൊളിവുകളുടെ ഗവേഷണവും സംരക്ഷണ പ്രവര്‍ത്തനങ്ങളും അവതരിപ്പിക്കും.

മത്ഹഫ്: അറബ് മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ട് ഡിസംബറിലെ എല്ലാ ഞായറാഴ്ചകലിലും ചൊവ്വാഴ്ചകളിലും ഇസ്മാഈല്‍ അസ്സാമിന്റെ നേതൃത്വത്തില്‍ പെന്‍സില്‍, ചാര്‍ക്കോള്‍, പെയിന്റ് എന്നിവ ഉപയോഗിച്ച് പ്രായോഗിക പോര്‍ട്രെയ്ച്ചര്‍ വര്‍ക്ക്ഷോപ്പുകള്‍ നടത്തും.

ടസ്‌വീര്‍ ഫെസ്റ്റിവല്‍ ഖത്തര്‍ ഓട്ടോ മ്യൂസിയവുമായി സഹകരിച്ച് ഡിസംബര്‍ 13ന് മോവാട്ടര്‍ സീലൈന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ ഫോട്ടോവാക്ക് സംഘടിപ്പിക്കും. 40ലധികം മോഡിഫൈഡ് എസ് യു വികളും തെരഞ്ഞെടുത്ത കാറുകളും പങ്കെടുക്കുന്ന ഫ്രീസ്‌റ്റൈല്‍ ഡ്രിഫ്റ്റിംഗ് ദൃശ്യങ്ങള്‍ പകര്‍ത്താനുള്ള അവസരം ഇതിലൂടെ ലഭിക്കും.

എം7 ഡിസംബര്‍ 13-ന് അറബിയിലും ഇംഗ്ലീഷിലും ‘ഫിസിക്കല്‍ മൂഡ്‌ബോര്‍ഡിംഗ് വര്‍ക്ക്ഷോപ്പ്’ സംഘടിപ്പിക്കും. ഇതിലൂടെ ദൃശ്യകഥപറയലിന്റെയും ഫാഷന്‍ ഇല്ലസ്‌ട്രേഷന്റെയും അടിസ്ഥാനങ്ങള്‍ പഠിപ്പിക്കുകയും പങ്കെടുക്കുന്നവര്‍ക്ക് അവരുടെ സൃഷ്ടിപര ആശയങ്ങള്‍ കലാസൃഷ്ടികളായി മാറ്റാന്‍ അവസരമൊരുക്കുകയും ചെയ്യും.

Share This Article
Leave a Comment
error: Content is protected !!