
ആലുവ: എന്‍ എച്ച് 544 (അങ്കമാലി- കുണ്ടന്നൂര്‍) 3എ നോട്ടിഫിക്കേഷന്‍ പുതുക്കി പുറപ്പെടുവിക്കണമെന്ന് ബെന്നി ബഹനാന്‍ എം പി ലോകസഭയില്‍ ഉന്നയിച്ചു. അങ്കമാലി- കുണ്ടന്നൂര്‍ (44.7 കി മീ) ദേശീയപാത വികസനത്തിന് 2024 ഓഗസ്റ്റ് 29-ന് നല്‍കിയ 3എ നോട്ടിഫിക്കേഷന്‍, ഒരു വര്‍ഷ കാലാവധിക്കുള്ളില്‍ 3ഡി നോട്ടിഫിക്കേഷന്‍ പുറപ്പെടുവിക്കാന്‍ സാധിക്കാത്തതിനാല്‍ റദ്ദായതായി ബെന്നി ബഹനാന്‍ എം പി ലോക്‌സഭയില്‍ പറഞ്ഞു.

ഗതാഗത തിരക്കിലും ദിനംപ്രതി ഉയരുന്ന വാഹന വളര്‍ച്ചയിലും ഉണ്ടായ വലിയ ഉയര്‍ച്ചയെ തുടര്‍ന്ന് ഏറ്റവും അനിവാര്യമായ ഈ ദേശീയപാത എത്രയും വേഗം യാഥാര്‍ഥ്യമാക്കേണ്ടത് അനിവാര്യമാണ്. ഏറ്റവും വേഗത്തില്‍ പുതിയ 3എ നോട്ടിഫിക്കേഷന്‍ അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

എന്‍ എച്ച് 66ല്‍ നിന്നാരംഭിക്കുന്ന അങ്കമാലി- കാടുങ്ങല്ലൂര്‍ (20 കി മീ) നിര്‍ദിഷ്ട ഇടനാഴിയെ എന്‍ എച്ച് 544ന്റെ ആരംഭത്തില്‍ തന്നെ സംയോജിപ്പിക്കേണ്ടതായുണ്ട്. ഇതിലൂടെ എന്‍ എച്ച് 66- എന്‍ എച്ച് 544 ദേശീയപാതകള്‍ക്ക് ഇടയില്‍ നേരിട്ടും സുഗമമായും യാത്ര ചെയ്തുചേരാന്‍ സാധിക്കുകയും സിയാല്‍, കൊച്ചി റിഫൈനറി, കൊച്ചി പോര്‍ട്ട്, വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മുതലായ പ്രധാന കേന്ദ്രങ്ങളിലേക്കുള്ള ഗതാഗതം കൂടുതല്‍ വേഗവും കാര്യക്ഷമവും ആകുമെന്നും എം പി കൂട്ടിച്ചേര്‍ത്തു.
പുതിയ 3എ നോട്ടിഫിക്കേഷന്‍ അടിയന്തരമായി പുറപ്പെടുവിച്ച് ട്രാഫിക് സര്‍വേ പുതുക്കാനും അനുമതികളും ഭൂമി ഏറ്റെടുക്കല്‍ നടപടികളും വേഗത്തിലാക്കാനും കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ബെന്നി ബഹനാന്‍ എം പി ലോക്‌സഭയില്‍ ചട്ടം 377 പ്രകാരം നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.

