

ആലുവ: ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത്തല അങ്കണവാടി പ്രവേശനോത്സവം നടത്തി. ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് 16-ാം വാര്‍ഡിലെ 124-ാം നമ്പര്‍ വൃന്ദാവന്‍ അങ്കണവാടിയില്‍ നടന്ന പഞ്ചായത്ത്തല പ്രവേശനോത്സവം ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജി സന്തോഷ് ഉദ്ഘാടനം ചെയ്തു. 124-ാം നമ്പര്‍ അങ്കണവാടി സ്മാര്‍ട്ടാക്കിയതിന്റെ ഉദ്ഘാടനം വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി ഹക്കീം നിര്‍വഹിച്ചു.

ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷെഫീക്ക് അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീല ജോസ്, അംഗങ്ങളായ ലീന ജയന്‍, ലൈല അബ്ദുല്‍ ഖാദര്‍, റംല അലിയാര്‍, അസിസ്റ്റന്റ് സെക്രട്ടറി പി എസ് വിജയലക്ഷ്മി, സി ഡി പി ഒ ജയന്തി എസ് നായര്‍, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത, അങ്കണവാടി ടീച്ചര്‍ മഞ്ജുഷ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

തുടര്‍ന്ന് പ്രീ പ്രൈമറി വിദ്യാഭ്യാസം കഴിഞ്ഞ കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തുകയും അവര്‍ക്കു സമ്മാനങ്ങള്‍ നല്‍കുകയും പുതിയ കുട്ടികളെ സ്വീകരിക്കുകയും അവര്‍ക്കും സമ്മാനങ്ങള്‍ നല്‍കുകയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്തു.
ചടങ്ങില്‍ കേരളത്തിലെ പഞ്ചായത്ത് സംവിധാനത്തെക്കുറിച്ചു പഠിക്കാന്‍ വേണ്ടി ചൂര്‍ണ്ണിക്കര ഗ്രാമപഞ്ചായത്തില്‍ മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനു വന്ന അസമില്‍ നിന്നും വന്ന 30 അംഗ വിവിധ തലങ്ങളിലുള്ള ഉദ്യോഗസ്ഥരുടെ ടീമിനു സ്വീകരണം നല്‍കുകയും കേരളത്തിലെ അങ്കണവാടി സംവിധാനങ്ങളെക്കുറിച്ചു വിവരിച്ചു നല്‍കുകയും അവരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
വാര്‍ഡ്തല അങ്കണവാടി പ്രവേശനോത്സവങ്ങള്‍ ചൊവ്വാഴ്ച്ച എല്ലാ അങ്കണവാടികളിലും നടക്കുമെന്ന് ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ വിനീത പറഞ്ഞു.

