കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് സി ബി എസ് ഇ ഇന്റര്‍സ്‌കൂള്‍ അത്ലറ്റിക് മീറ്റ് 17ന്

Web Desk
1 Min Read

കൊച്ചി: കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് സംഘടിപ്പിക്കുന്ന ദ്വിദിന സി ബി എസ് ഇ ഇന്റര്‍ സ്‌കൂള്‍ അത്ലറ്റിക് മീറ്റ് 17ന് തുടങ്ങും. തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പബ്ലിക് സ്‌കൂളിലാണ് മത്സരങ്ങള്‍ നടക്കുക.

city exchange

കൊച്ചിയിലെ പ്രഥമ സഹോദയയായ കൊച്ചി സഹോദയ കോംപ്ലക്‌സില്‍ 60 സ്‌കൂളുകള്‍ ഉള്‍പ്പെടുന്നു. നൂറ് ഇനങ്ങളിലായി 50 സ്‌കൂളുകളെ പ്രതിനിധീകരിച്ച് 1500ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുക്കും. വിജയികള്‍ക്ക് മെഡലുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. വ്യക്തിഗത ചാമ്പ്യന്മാര്‍ക്കും സ്‌കൂള്‍തലത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്നവര്‍ക്കും പ്രത്യേക ട്രോഫികള്‍ ലഭിക്കുമെന്ന് കൊച്ചി സഹോദയ കോംപ്ലക്‌സ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചി സഹോദയ സ്‌കൂള്‍ കോംപ്ലക്‌സ് പ്രസിഡന്റും മഞ്ഞുമ്മല്‍ കസ്തൂര്‍ബാ സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ അരവിന്ദ് ലക്ഷ്മണ്‍, സെക്രട്ടറിയും ശ്രീ ശ്രീ രവിശങ്കര്‍ വിദ്യാമന്ദിര്‍ പ്രിന്‌സിപ്പാളുമായ ജി ജി രാജലക്ഷ്മി, ട്രഷററും കോലഞ്ചേരി സെന്റ് പീറ്റേഴ്സ് പ്രിന്‍സിപ്പാളുമായ സോണിയ സൂസന്‍ വര്‍ക്കി, വൈസ് പ്രസിഡന്റും കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയ പ്രിന്‍സിപ്പാളുമായ കെ സുരേഷ്, ജോയിന്റ് സെക്രട്ടറിയും എസ് ബി ഒ എ പ്രിന്‍സിപ്പാളുമായ ശ്രീകല കരുണാകരന്‍, തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം പ്രിന്‍സിപ്പാള്‍ എം ആര്‍ രാഖി പ്രിന്‍സ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!