സപ്തസാഗര ദാച്ചേ എല്ലോ സൈഡ് ബി പ്രേക്ഷകര്‍ക്ക് തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പൂര്‍ണമായി നല്‍കും: രക്ഷിത് ഷെട്ടി

Web Desk
2 Min Read

കൊച്ചി: സപ്തസാഗര ദാച്ചേ എല്ലോ പാര്‍ട്ട് ബിയുടെ പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ നായകന്‍ രക്ഷിത് ഷെട്ടിയും പാര്‍ട്ട് ബിയില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചൈത്രാ ആചാറും കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ നടന്ന മീഡിയ മീറ്റില്‍ പങ്കെടുത്തു. 777 ചാര്‍ലി എന്ന ചിത്രത്തിന് കേരളത്തില്‍ നിന്നും കിട്ടിയ വലിയ സ്വീകാര്യതക്ക് നന്ദി പറഞ്ഞ അദ്ദേഹം ഒ ടി ടിയില്‍ റിലീസ് ആയ മലയാളം വേര്‍ഷന്‍ സപ്ത സാഗര ദാച്ചേ യെല്ലോ പാര്‍ട്ട് എയ്ക്ക് മികച്ച പ്രേക്ഷക അഭിപ്രായങ്ങളാണ് ലഭിച്ചതെന്നും പൂര്‍ണ്ണമായും തിയേറ്റര്‍ എക്‌സ്പീരിയന്‍സ് പ്രേക്ഷകന് ലഭിക്കുന്ന ചിത്രമായിരിക്കും സപ്ത സാഗര ദാച്ചേ യെല്ലോ സൈഡ് ബി എന്നും അഭിപ്രായപ്പെട്ടു.

city exchange

ടോബിക്കു കേരളത്തില്‍ നിന്ന് കിട്ടിയ വന്‍ സ്വീകാര്യതക്കു ചൈത്രാ ആചാര്‍ നന്ദി പ്രകടിപ്പിച്ചു. സിനിമാ റിവ്യൂകളെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ച ചോദ്യത്തിന് രക്ഷിത് ഷെട്ടിയുടെ മറുപടി ഇപ്രകാരമായിരുന്നു ‘വീഡിയോ റിവ്യൂകള്‍ പലപ്പോഴും സിനിമയെ ബാധിക്കാറുണ്ട്, എഴുത്തുകള്‍ ആയി വരുന്ന റിവ്യൂകള്‍ ആവശ്യമുള്ളവര്‍ മാത്രം പോയി വായിക്കുകയും വീഡിയോ റിവ്യൂകളില്‍ പലപ്പോഴും സിനിമയുടെ കാതലായ വശങ്ങളും കഥാംശങ്ങളും വെളിപ്പെടുത്തി അത് റീല്‍ ആയി ഷെയര്‍ ചെയ്യപ്പെടുമ്പോള്‍ സിനിമയെ അത് ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ത സാഗരദാച്ചേ എല്ലോ നവംബര്‍ 17ന് കേരളത്തില്‍ എത്തിക്കുന്നത് പൃഥ്വിരാജ് ആണെന്നുള്ളതിലുള്ള സന്തോഷവും അദ്ദേഹം പങ്കുവച്ചു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിലെത്തിക്കുന്ന ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് വിതരണം ചെയ്യുന്നു. സപ്ത സാഗരദാച്ചേ എല്ലോ സൈഡ് ബി മലയാളം ട്രെയ്‌ലെറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഒരു മില്യണില്‍പരം കാഴ്ചക്കാരാണ് ചിത്രത്തിന്റെ ട്രെയ്‌ലറിന് ഇതുവരെ ലഭിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം ആമസോണ്‍ പ്രൈമില്‍ മലയാളത്തിലും ലഭ്യമാണെന്നും കാണാത്തവര്‍ സൈഡ് ബി കാണുന്നതിന് മുന്നേ സപ്ത സാഗരദാച്ചേ എല്ലൊ സൈഡ് എ കാണാനും രക്ഷിത് ഷെട്ടി അഭ്യര്‍ഥിച്ചു.

പരംവാഹ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ രക്ഷിത് ഷെട്ടിയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹേമന്ത് എം റാവു രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ രക്ഷിത് ഷെട്ടി, രുക്മിണി വസന്ത്, ചൈത്ര ജെ ആച്ചാര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

- Advertisement -
Ad image

സംഗീതം ചരണ്‍ രാജ്, ഛായാഗ്രഹണം അദ്വൈത ഗുരുമൂര്‍ത്തി, എഡിറ്റിംഗ് സുനില്‍ എസ് ഭരദ്വാജ്, തിരക്കഥ ഹേമന്ത് എം റാവു, ഗുണ്ടു ഷെട്ടി, ശബ്ദ മിശ്രണം എം ആര്‍ രാജാകൃഷ്ണന്‍, ആര്‍ട്ട് ഡയറക്ടര്‍ ഉല്ലാസ് ഹൈദൂര്‍ എന്നിവര്‍ നിര്‍വ്വഹിക്കുന്നു. പി ആര്‍ ഓ പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!