ഖത്തറിനെതിരേയുള്ള ആരോപണങ്ങള്‍ അസത്യമാണെന്ന് വൈകാതെ ബോധ്യപ്പെടും: ഹസന്‍ അല്‍ തവാദി

Web Desk
1 Min Read

ദോഹ: ഖത്തറിനെപ്പറ്റിയുള്ള വ്യാജ ആരോപണങ്ങള്‍ ലോകം വൈകാതെ തിരിച്ചറിയുമെന്ന് ലോക കപ്പ് സംഘാടക സമിതിയായ സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ ലഗസി സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദി. സിഎന്‍എന്‍ റിപോര്‍ട്ടര്‍ ബെക്കി ആന്‍ഡേഴ്സനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക കപ്പിന് ആതിഥ്യമരുളാനുള്ള അവസരം രാജ്യത്തിന് ലഭിച്ചത് മുതല്‍ നിരവധി വ്യാജ ആരോപണങ്ങളാണ് പലഭാഗത്തു നിന്നും ഉയര്‍ന്നത്. ഇതെല്ലാം കളവായിരുന്നുവെന്ന് ഓരോ ദിവസവും പുലര്‍ന്നു കൊണ്ടിരിക്കയാണ്.
2010ല്‍ ലോക കപ്പ് ബിഡ് ഖത്തര്‍ വിജയിച്ചത് മുതല്‍ 6,500 വിദേശ തൊഴിലാളികള്‍ ഖത്തറില്‍ മരിച്ചുവെന്ന ഗാര്‍ഡിയന്‍ റിപോര്‍ട്ട് തികച്ചും തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് അല്‍തവാദി പറഞ്ഞു. ഇത്തരം വിഷയങ്ങളില്‍ ഖത്തറിന്റെ നിലപാട് സുതാര്യമാണ്. മനുഷ്യാവകാശ സംഘടനകള്‍ക്ക് ഏത് സമയത്തും ഖത്തറില്‍ വന്ന് വസ്തുത മനസ്സിലാക്കാവുന്നതാണ്.തൊഴിലാളികളുടെ അവകാശങ്ങളെ ചൊല്ലി അന്താരാഷ്ട്ര ടീമുകള്‍ ബഹിഷ്‌കരണ ഭീഷണി മുഴക്കുന്നതില്‍ ആശങ്കയില്ലെന്നും തവാദി പറഞ്ഞു.

city exchange
Share This Article
Leave a Comment
error: Content is protected !!