ഒമാനില്‍ രണ്ടു മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

Web Desk
1 Min Read

മസ്‌കത്ത്: കോവിഡ് ബാധിച്ച് രണ്ട് മലയാളികള്‍ കൂടി ഒമാനില്‍ മരിച്ചു. തൃശൂര്‍ വടക്കാഞ്ചേരിക്കടുത്ത് പള്ളം ആറ്റുപുറത്ത് വീട്ടില്‍ ഹൈദ്രുവിന്റെ മകന്‍ സിദ്ദീഖ് (56),കുമ്പളങ്ങി വഴി മലയില്‍ അപ്പച്ചന്‍ റോഡ് കുന്നത്ത് വീട്ടില്‍ കെ.എ സ്റ്റാന്‍ലി (61) എന്നിവരാണ് മരിച്ചത്.
സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലാണ് സിദ്ദീഖ് മരിച്ചത്. തുംറൈത്തിനടുത്ത് മുദായില്‍ സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലും നടത്തിവരികയായിരുന്നു. നഫീസയാണ് മാതാവ്. ഭാര്യ: ആമിന. മക്കള്‍: ഷാഹിന, ഷമീമ. മരുമകന്‍: ഫൈസല്‍.
എറണാകുളം പള്ളുരുത്തി സ്വദേശി സ്റ്റാന്‍ലി ബര്‍ക്കയിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരിച്ചത്. ഒരാഴ്ച മുമ്പ് കോവിഡ് സ്ഥിരീകരിച്ച സ്റ്റാന്‍ലി ഹോം ക്വാറന്റയിനില്‍ കഴിയുകയായിരുന്നു. ഭാര്യ: ഗീത. മക്കള്‍: രൂപ സൂസന്‍, ശില്‍പ ആന്‍, ദീപ്തി എമില്‍.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!