Connect with us

Entertainment

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ നാളെ റിലീസ്

Published

on


കോഴിക്കോട്: ഏകാന്ത ജീവിതവും അതിജീവനവും എന്ന വിഷയത്തെ ആസ്പദമാക്കി ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ കേരള ചലച്ചിത്ര അക്കാദമി ലോകമെമ്പാടുമുള്ള മലയാളികള്‍ക്കിടയില്‍ നടത്തിയ തിരക്കഥ മത്സരത്തില്‍ അവാര്‍ഡു കരസ്ഥമാക്കിയ 10 തിരക്കഥകളില്‍ ഒന്നായ ‘LIB – Life is beautiful’ നാളെ വൈകീട്ട് 6 മണിക്ക് ചലച്ചിത്ര അക്കാദമിയുടെ യൂട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യുന്നു.
ചിത്രങ്ങളുടെ പ്രൊമോ റിലീസ് സാംസ്‌കാരിക വകുപ്പു മന്ത്രി സജി ചെറിയാന്‍ നിര്‍വ്വഹിച്ചു.ചേകവാര്‍സ് സ്ടീറ്റ് ആര്‍ട്‌സ് & കേരള ചലച്ചിത്ര അക്കാദമിയാണ് നിര്‍മാണം.ചലച്ചിത്ര പ്രവര്‍ത്തകനായ ബൈജു രാജ് ചേകവരാണ് ഈ ഹ്രസ്വ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.തിരക്കഥ. ഹേമ എസ് ചന്ദ്രേടത്ത് .
ഛായാഗ്രഹണം രാഗേഷ് നാരായണ്‍, ചിത്രസംയോജനം ദീപു ജോസഫ് , പശ്ചാത്തല സംഗീതം ബിജി ബാല്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, വി എഫ് എക്‌സ് ആന്റ് ടൈറ്റില്‍ സുമില്‍ ശ്രീധര്‍, കല സുരേഷ് നന്ദന, പ്രോജക്ട് കണ്‍സള്‍ട്ടന്റ് – പ്രേംരാജ് കായകൊടി, അക്കാദമി കണ്‍സള്‍ട്ടന്റ് ഷാജി.എച്ച്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മെഹമൂദ് കാലിക്കറ്റ് , ചമയം – ശാരദ പാലത്ത് ,വസ്ത്രാലങ്കാരം രഘുനാഥ് മനയില്‍ , സ്റ്റില്‍സ് – രാകേഷ് പാക്കു.
കക്ഷി അമ്മിണി പിള്ള എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ഫറ ഷിബിലയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പി്ക്കുന്നത്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!