സൗദിയില്‍ മൊഡേണ കോവിഡ് വാക്‌സിന് അംഗീകാരം

Web Desk
0 Min Read

ജിദ്ദ: സൗദിയില്‍ മൊഡേണ കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി അംഗീകാരം നല്‍കി. കമ്പനി നല്‍കിയ അപേക്ഷയെ അടിസ്ഥാനമാക്കിയാണ് രജിസ്‌ട്രേഷന് അംഗീകാരം നല്‍കാനുള്ള തീരുമാനം. അസ്ട്രസെനക, ഫൈസര്‍ ബയോടെക്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്്‌സിനുകള്‍ക്കാണ് സൗദി നേരത്തെ അംഗീകാരം നല്‍കിയത്. ഇതില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ വാക്‌സിന്‍ ഇതുവരെ രാജ്യത്ത് വിതരണം ആരംഭിച്ചിട്ടില്ല.

city exchange
Share This Article
Leave a Comment
error: Content is protected !!