

ദോഹ: ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് വടക്കോട്ട് വരുന്ന ഗതാഗതത്തെ ബാധിക്കുന്ന ബു ഹമൂര്‍ ഏരിയയിലെ സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ താത്ക്കാലിക റോഡ് അടച്ചക്കുമെന്ന് അഷ്ഗാല്‍ അറിയിച്ചു.

ഓഗസ്റ്റ് 16 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെയായിരിക്കും റോഡ് അടക്കുക. പ്രധാന ഇടനാഴി അടച്ചിടുമ്പോള്‍, സിഗ്നല്‍ നിയന്ത്രിത ഇന്റര്‍സെക്ഷനുകളും സര്‍വീസ് റോഡുകളും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കും.

അടച്ചുപൂട്ടുന്ന സമയത്ത്, മാപ്പില്‍ സൂചിപ്പിച്ചിരിക്കുന്നതുപോലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ റോഡ് ഉപയോക്താക്കള്‍ ഇതര പ്രാദേശിക, സര്‍വീസ് റോഡുകള്‍ ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കി.
