

ദോഹ: ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പ്രമുഖരായ പത്മശ്രീ സന്തോഷ് ശിവന്‍, സംവിധായകന്‍ ലാല്‍ ജോസ്, ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാര്‍, തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി എന്നിവരെ പങ്കെടുപ്പിച്ച് ഇവന്റോസ് മീഡിയ ഖത്തറില്‍ ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചു.


’24 റീല്‍സ് ഫിലിം വര്‍ക്‌ഷോപ്പ്’ എന്ന പേരില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ശില്‍പശാലയില്‍ സിനിമാ മേഖലയോട് ആഭിമുഖ്യവും അഭിരുചിയുമുള്ള നൂറിലധികം പേര്‍ പങ്കെടുത്തു. ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള നാല് ചലച്ചിത്ര പ്രതിഭകള്‍ ഒരുമിച്ച് ഒരു ശില്‍പശാലയില്‍ എത്തിയത് പങ്കെടുത്തവര്‍ക്ക് നവ്യനുഭവമായി.


രണ്ടു ദിവസങ്ങളിലായി നടന്ന ശില്‍പശാലയില്‍ സംവിധാനം, ഛായാഗ്രഹണം, തിരക്കഥാരചന, അഭിനയം തുടങ്ങിയ വിവിധ തലങ്ങളെ സംബന്ധിച്ച സെഷനുകളാണ് അതിഥികള്‍ കൈകാര്യം ചെയ്തത്. അതിഥികളുമായി നേരിട്ട് സംവദിക്കാനും പരിശീലനകളരിയുടെ ഭാഗമാവാനും പങ്കെടുത്തവര്‍ക്ക് സംഘാടകര്‍ അവസരമൊരുക്കിയിരുന്നു.

ആഗ്രഹത്തോടൊപ്പം സ്ഥിരോത്സാഹവും ആത്മവിശ്വാസവും ചേരുമ്പോഴാണ് നമ്മളെത്തിച്ചേരേണ്ട ഇടത്തേക്കുള്ള വഴി തെളിയുക എന്ന് ശില്‍പശാല നിയന്ത്രിച്ച സംവിധായകന്‍ ലാല്‍ ജോസ് പറഞ്ഞു.

പരിപാടിയില്‍ നാല് അതിഥികള്‍ക്ക് പുറമെ ഇന്ത്യന്‍ കമ്മ്യൂണിറ്റി നേതാക്കളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുറഹ്മാന്‍, ഇവന്റോസ് മീഡിയ ഡയരക്ടര്‍ ഫെമിന എന്നിവര്‍ സംസാരിച്ചു.

പി എന്‍ ബാബുരാജന്‍, ഹൈദര്‍ ചുങ്കത്തറ, ചന്ദ്രമോഹന്‍ പിള്ള, കെ കെ ഉസ്മാന്‍, മന്‍സൂര്‍ അലി, ജോപ്പച്ചന്‍ തെക്കെക്കൂറ്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ആര്‍ ജെ രതീഷ്, തുഷാര എന്നിവര്‍ അവതാരകരായിരുന്നു. ഇവന്റോസ് ഡയറക്ടര്‍ ഫെമിന, നൗഫല്‍ അബ്ദുറഹ്മാന്‍, തന്‍സീം കുറ്റ്യാടി, ഫഹദ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സമാപനചടങ്ങില്‍ അതിഥികള്‍ സമ്മാനിച്ചു.

