ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങളുമായി ബന്ധപ്പെട്ട 42 വാണിജ്യ കേന്ദ്രങ്ങള്‍ മന്ത്രാലയം അടച്ചു

Web Desk
1 Min Read

ദോഹ: സെയില്‍സ് ഔട്ട്ലെറ്റുകളില്‍ ഇലക്ട്രോണിക് പേയ്മെന്റ് സേവനങ്ങള്‍ നല്‍കാത്തതിനും നിയമ നമ്പര്‍ 5ലെ ആര്‍ട്ടിക്കിള്‍ നമ്പര്‍ 18 ലംഘിച്ചതിനും അല്‍ സൈലിയ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ 42 വാണിജ്യ സൗകര്യങ്ങള്‍ അടച്ചുപൂട്ടുന്നതായി വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു.

city exchange

വിപണികള്‍ നിരീക്ഷിക്കുന്നതിനും വാണിജ്യ, വ്യാവസായിക, പൊതു സൗകര്യങ്ങളുടെ ഭാഗത്തുള്ള നിയമങ്ങളുടെ ലംഘനങ്ങള്‍ തിരിച്ചറിയുന്നതിനും പൊതു ആവശ്യങ്ങള്‍ക്കൊപ്പം പാലിക്കേണ്ട പൊതു ആവശ്യങ്ങള്‍ക്കും വേണ്ടിയുള്ള വ്യാപകമായ പ്രചാരണത്തിന്റെ ഭാഗമാണ് ഇത്തരമൊരു നടപടിയെന്ന് മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസ്താവനയില്‍ വിശദീകരിച്ചു.

ലംഘനങ്ങള്‍ കണ്ടെത്തുകയും നിയമങ്ങളും തീരുമാനങ്ങളും ലംഘിക്കുന്നവര്‍ക്കെതിരെ എല്ലാ നിയന്ത്രണ നടപടികളും സ്വീകരിക്കും.

മിനിസ്ട്രി ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ഇലക്ട്രോണിക് ആപ്ലിക്കേഷന്‍ വഴിയോ അല്ലെങ്കില്‍ 16001 എന്ന കോള്‍ സെന്റര്‍ വഴിയോ ദുരുപയോഗങ്ങളും ലംഘനങ്ങളും ഉടനടി റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ പൗരന്മാരോടും താമസക്കാരോടും പ്രസ്താവന അഭ്യര്‍ഥിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!