ഖത്തര്‍ കേരള ഇസ്‌ലാഹി സെന്റര്‍ കുടുംബ സംഗമം സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഖത്തര്‍ കേരള ഇസ്ലാഹി സെന്റര്‍ വുഖൈകര്‍ യൂനിറ്റ് കുടുംബ സംഗമം സംഘടിപ്പിച്ചു. ‘സഹാബത്തിന്റെ ഇല്‍മിനോടുള്ള സമീപനം’ എന്ന വിഷയത്തില്‍ മുനീര്‍ സലഫി സദസിന് ഉത്‌ബോധനം നല്‍കി.

city exchange

ഡിസംബറില്‍ നടക്കാനിരിക്കുന്ന അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയുടെ വുഖൈര്‍ ഏരിയ മൊഡ്യൂള്‍ പ്രകാശനം ക്യു കെ ഐ സി ക്യു എച്ച് എല്‍ എസ് വിങ് കണ്‍വീനര്‍ മുഹമ്മദ് അബ്ദുല്‍ അസീസ് യൂണിറ്റ് പ്രസിഡന്റ് റഫീഖിന് നല്‍കി നിര്‍വ്വഹിച്ചു. ക്യു കെ ഐ സി സെക്രട്ടറി സ്വലാഹുദ്ധീന്‍ സ്വലാഹി ആശംസയര്‍പ്പിച്ചു. ഖുുര്‍ആന്‍ പഠനം നമുക്ക് നല്‍കുന്ന ആത്മവിശ്വാസവും ഊര്‍ജവും അദ്ദേഹം വിശദീകരിച്ചു.

സംഗമത്തില്‍ ആഹില്‍ റഫീഖ് ഖിറാഅത്ത് നടത്തി. യൂണിറ്റ് സെക്രട്ടറി അബ്ദുല്‍ കഹാര്‍ സ്വാഗതവും പ്രസിഡന്റ് റഫീഖ് അധ്യക്ഷതയും വഹിച്ച സംഗമത്തില്‍ അനസ് നന്ദി പ്രകാശിപ്പിച്ചു. ചടങ്ങില്‍ മുഹമ്മദ് മുസ്തഫ, ഷബിന്‍ കബീര്‍, ശകീബ് എന്നിവര്‍ സംബന്ധിച്ചു. മൊഡ്യൂള്‍ ആവശ്യമുള്ളവര്‍ക്ക് 60004485, 33076121 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!