

ദോഹ: ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ ഈദുല്‍ ഫിത്വറിനോടനുബന്ധിച്ച് സാംസ്‌ക്കാരിക പരിപാടികള്‍ സംഘടിപ്പിച്ചു. നാനാത്വത്തില്‍ ഏകത്വം എന്ന പ്രമേയത്തിലായിരുന്നു പരിപാടികള്‍ അരങ്ങേറിയത്.

സ്‌കിറ്റ്, നാടന്‍ പാട്ടുകള്‍, ആയോധന കലാരൂപങ്ങള്‍, പരമ്പരാഗത സാംസ്‌ക്കാരിക പരിപാടികള്‍ തുടങ്ങി നിരവധി ഇനങ്ങള്‍ വേദിയിലെത്തി.


സോഷ്യല്‍ ഫോറം വെബ്‌സൈറ്റ് സോഷ്യല്‍ ഫോറം പ്രസിഡന്റ് അയ്യൂബ് ഉള്ളാള്‍ പുറത്തിറക്കി. ഐ സി സി വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യ ഹെബ്ബഗേലു മുഖ്യാതിഥിയായിരുന്നു. തമിഴ്‌നാട് സോഷ്യല്‍ ഫോറം നേതാവ് ബഷീര്‍ അഹമ്മദിന് അബ്ദുല്‍ ലത്തീഫ് മടിക്കേരി സ്മാരക മനുഷ്യാവകാശ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം സുബ്രഹ്മണ്യ ഹെബ്ബഗേലു സമ്മാനിച്ചു.
ഐ സി ബി എഫ് ആക്ടിംഗ് പ്രസിഡന്റ് വിനോദ് വി നായര്‍, സോഷ്യല്‍ ഫോറം ജനറല്‍ സെക്രട്ടറി ഉസ്മാന്‍, സഈദ് കൊമ്മാച്ചി എന്നിവര്‍ പ്രസംഗിച്ചു.

