രുചിയും ചൂടുപാനീയങ്ങളും ആസ്വദിക്കാന്‍ അല്‍ ബിദ്ദയില്‍ കോഫി, ടീ ആന്റ് ചോക്ലേറ്റ് ഫെസ്റ്റ്

Web Desk
0 Min Read

ദോഹ: അല്‍ ബിദ്ദ പാര്‍ക്കിലെ കോഫി, ടീ ആന്റ് ചോക്ലേറ്റ് ഫെസ്റ്റിവല്‍ ഡിസംബര്‍ 13 വരെ തുടരും. സമ്പന്നമായ രുചികളും ചൂടു പാനീയങ്ങളും കുടുംബസൗഹൃദ ആഘോഷാന്തരീക്ഷവും ഒരുമിച്ചുനില്‍ക്കുന്ന മേളയില്‍ നാല്‍പതോളം കിയോസ്‌ക്കുകളില്‍ കോഫി, ചായ, ചോക്ലേറ്റ്, മിഠായികള്‍, ഡെസര്‍ട്ടുകള്‍ എന്നിവയും പതിനഞ്ചോളം റെസ്റ്റോറന്റുകളുള്ള ഫുഡ് കോര്‍ട്ടുമുണ്ട്.

city exchange

എല്ലാ ദിവസവും വൈകുന്നേരം നാലു മുതല്‍ രാത്രി 11 മണി വരെ പൊതുജനങ്ങള്‍ക്ക് ഫെസ്റ്റിവല്‍ സന്ദര്‍ശിക്കാവുന്നതാണ്. കുട്ടികള്‍ക്കായി പ്രത്യേക കളിസ്ഥലം, കാര്‍ണിവല്‍ ആകര്‍ഷണങ്ങള്‍, മാസ്‌കോട്ട് പരേഡുകള്‍, സ്ഥിരം ലൈവ് സ്റ്റേജ് പ്രകടനങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. മൃഗപ്രേമികള്‍ക്ക് സ്വന്തം വളര്‍ത്തു മൃഗങ്ങളെ കൂട്ടിക്കൊണ്ടുവരാനും സൗകര്യമുണ്ട്.

Share This Article
Leave a Comment
error: Content is protected !!