

ദോഹ: ഖത്തര്‍ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ മൊയ്ദീന്‍ ആദൂര്‍ മെമ്മോറിയല്‍ കാസറഗോഡ് ജില്ലാതല പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ഫെസ്റ്റിന്റെ ട്രോഫി പ്രകാശനം സംസ്ഥാന കെ എം സി സി ഓഫീസില്‍ നടന്ന പരിപാടിയില്‍ മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലയം നിര്‍വഹിച്ചു. ഒക്ടോബര്‍ 5, 6 തിയ്യതികളില്‍ വൈകിട്ട് ആറുമുതല്‍ അല്‍ജസീറ സ്‌കൂള്‍ ഗ്രൗണ്ടില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടക്കും.

കാസറഗോഡ് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അഞ്ചു മണ്ഡലങ്ങളിലെ പ്രധാന ടീമുകളായ കാസറഗോഡ്, മഞ്ചേശ്വരം, കാഞ്ഞകാട്, ഉദുമ, തൃക്കരിപ്പൂര്‍ എന്നിവ ടൂര്‍ണമെന്റില്‍ കൊമ്പുകോര്‍ക്കും. ഖത്തറിലെ മികച്ച കളിക്കാര്‍ വിവിധ ടീമുകള്‍ക്കുവേണ്ടി ജേഴ്‌സി അണിയും.

വിജയികള്‍ക്കും മത്സരം വീക്ഷിക്കാന്‍ വരുന്നവര്‍ക്കും ആകര്‍ഷകമായ നിരവധി സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. മത്സരങ്ങളുടെ മുന്നോടിയായി മുഴുവന്‍ കായിക താരങ്ങളേയും ഉള്‍പ്പെടുത്തി വൈകിട്ട് അഞ്ചര മണിക്ക് വിളംബര ജാഥ സംഘടിപ്പിക്കും.
ട്രോഫി പ്രകാശന ചടങ്ങില്‍ കാസര്‍ഗോഡ് കെ എം സി സി ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി പ്രസിഡന്റ് ഡോ. സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, സംസ്ഥാന വൈസ് പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, എസ് എ എം ബഷീര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍, ട്രഷര്‍ സിദ്ദീഖ് മണിയംപാറ, ജില്ലാ ഭാരവാഹികളായ നാസിര്‍ കൈതക്കാട്, ഷാനിഫ് പൈക, കെ ബി മുഹമ്മദ് ബായാര്‍, സാദിഖ് കെ സി, മൊയ്ദീന്‍ ബേക്കല്‍, സ്‌പോര്‍ട്‌സ് കമ്മിറ്റി ഭാരവാഹി റഹീം ഗ്രീന്‍ലാന്‍ഡ്, മീഡിയ വിങ് ഭാരവാഹികളായ അബ്ദുല്‍ റഹിമാന്‍ എരിയാല്‍, മന്‍സൂര്‍ തൃക്കരിപ്പൂര്‍ എന്നിവര്‍ സംബന്ധിച്ചു.

