
ന്യൂയോര്‍ക്ക്: എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവയ്ക്കെതിരായ ആഗോള നിധിയായ ഗ്ലോബല്‍ ഫണ്ടും ഖത്തറും തമ്മിലുള്ള ആരോഗ്യമേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു.

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ നടന്ന കൂടിക്കാഴ്ചയില്‍ അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയായ ഡോ. മറിയം ബിന്‍ത് അലി അല്‍ മിസ്‌നദ്, ഗ്ലോബല്‍ ഫണ്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പീറ്റര്‍ സാന്‍ഡ്‌സുമായി കൂടിക്കാഴ്ച നടത്തി.

ഖത്തറും ഗ്ലോബല്‍ ഫണ്ടും തമ്മിലുള്ള നിലവിലെ സഹകരണം വിലയിരുത്തിയ ഇരുപക്ഷവും പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പിന്തുണ വര്‍ധിപ്പിക്കുന്നതിനുമുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. പരസ്പര താത്പര്യമുള്ള വിവിധ വിഷയങ്ങളും കൂടിക്കാഴ്ചയില്‍ പരിഗണിച്ചു.
