ഖത്തര്‍ ദേശീയ കായിക ദിനം നാളെ; വിവിധ പരിപാടികളൊരുക്കി രാജ്യം

Web Desk
3 Min Read

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനമായ നാളെ രാജ്യവ്യാപകമായി കായിക, ആരോഗ്യ, സാമൂഹ്യബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലും പ്രദേശങ്ങളിലും സ്റ്റേഡിയങ്ങളും ഉള്‍പ്പെടെ കായിക പ്രോത്സാഹനത്തിന്റെ പരിപാടികള്‍ അരങ്ങേറും. ആരോഗ്യകരമായ ജീവിതരീതിയും സാമൂഹ്യ ബന്ധങ്ങളും കാത്തുസൂക്ഷിക്കാനാണ് എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ രണ്ടാമത്തെ ചൊവ്വാഴ്ച ദേശീയ കായിക ദിനമായി ആഘോഷിക്കുന്നത്.

city exchange

സമ്മാനങ്ങള്‍ക്കോ മെഡലുകള്‍ക്കോ വേണ്ടിയല്ലാതെ കായിക പദ്ധതികളില്‍ ഏര്‍പ്പെട്ട് ശാരീരികമായും മാനസികമായും മികച്ച നിലവാരം കാത്തുസൂക്ഷിക്കാനുള്ള ശക്തമായ ഓര്‍മപ്പെടുത്തലാണ് ഖത്തര്‍ ദേശീയ കായിക ദിനം. ഖത്തര്‍ സ്‌പോര്‍ട്‌സ് ഫോര്‍ ആള്‍ ഫെഡറേഷനും മറ്റു വിവിധ വിഭാഗങ്ങളും ഖത്തര്‍ ദേശീയ കായിക ദിനത്തില്‍ നടപ്പാക്കുന്ന പരിപാടികളും സ്റ്റേഡിയങ്ങളിലേയും മറ്റിടങ്ങളിലേയും കായിക പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.

3-2-1 ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍

3-2-1 ഖത്തര്‍ ഒളിംപിക് ആന്റ് സ്‌പോര്‍ട്‌സ് മ്യൂസിംയത്തില്‍ അഞ്ച് ദിവസങ്ങളിലായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. നാളെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് ഒരു മണി വരെയും മറ്റു ദിവസങ്ങളില്‍ വൈകിട്ട് നാലു മുതല്‍ എട്ടുവരെയുമാണ് പരിപാടികള്‍ നടക്കുക. ഭാവിയില്‍ പ്രതീക്ഷിക്കുന്ന ഒളിംപിക്‌സുമായി ബന്ധപ്പെട്ട പ്രദര്‍ശനങ്ങള്‍, ഫിറ്റ്‌നസ് ചാലഞ്ച്, മ്യൂസിയം എക്‌സിബിഷന്‍, കുടുംബ പരിപാടികള്‍ എന്നിവയാണ് ഇവിടെ നടക്കുക. റജിസ്‌ട്രേഷന്‍ ആവശ്യമില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് https://321qosm.org.qa/en/calendar/3-2-1-olympic-sports-festival/ സന്ദര്‍ശിക്കാവുന്നതാണ്.

- Advertisement -
Ad image

പേള്‍ ഖത്തര്‍

പേള്‍ ഖത്തറിലെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിപാടികള്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ പരിപാടികള്‍ അരങ്ങേറും. പോര്‍ട്ടോ അറേബ്യയില്‍ വാക്കത്തോണ്‍ ഉള്‍പ്പെടെ വിവിധ കായിക പരിപാടികള്‍ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്‍സ്റ്റാഗ്രാം പേജ് സന്ദര്‍ശിക്കാവുന്നതാണ്. https://www.instagram.com/thepearlqatar/

ഓള്‍ഡ് ദോഹ പോര്‍ട്ട്

ഓള്‍ഡ് ദോഹ പോര്‍ട്ടിലെ മിന പാര്‍ക്കില്‍ ഇതിനകം തന്നെ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പത്താം തിയ്യതി വരെ തുടരും. ആദ്യമായാണ് ഓള്‍ഡ് ദോഹ പോര്‍ട്ടില്‍ ഇത്തരത്തിലുള്ള കായിക പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അത്‌ലറ്റുകള്‍, ഫിറ്റ്‌നസ് കോച്ചുകള്‍, ഫിറ്റ്‌നസ് എന്തുസിയാസ്റ്റ്‌സ് പാനല്‍ ചര്‍ച്ച, പൊതുജനങ്ങള്‍ക്ക് കായിക വസ്ത്രങ്ങള്‍, സ്‌പോര്‍ട്ടിംഗ് ആക്‌സസറീസ്, എക്വിപ്‌മെന്റ്‌സ്, സൈക്കിളുകള്‍, മെറൈന്‍ സ്‌പോര്‍ട്‌സ് എന്നിവ ലഭിക്കുന്ന ഏഴ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ വിവിധ പരിപാടികളുണ്ട്. പ്രായപരിധിയില്ല.

ആസ്‌പെയര്‍ സോണ്‍

നാളെ രാവിലെ ഏഴു മുതല്‍ ഉച്ചക്ക് രണ്ടു മണി വരെ പിച്ച് 10, 11 എന്നിവിടങ്ങളിലായി പരിപാടികള്‍ നടക്കുക. എല്ലാ പ്രായ- ലിംഗ വിഭാഗങ്ങളിലുള്ളവര്‍ക്കും പങ്കെടുക്കാന്‍ സാധിക്കുന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂട്ട വ്യായാമം, നടത്തം, കുടുംബ- സൗഹൃദ ഗെയിംസ് എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. അതോടൊപ്പം ഫുട്ബാള്‍, വോളിബാള്‍, ചെസ്, ഗോള്‍ഫ്, ബാസ്‌ക്കറ്റ് ബാള്‍, ഉള്‍പ്പെടെയുള്ളവയും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആസ്‌പെയര്‍ സോണിന്റെ ഇന്‍സ്റ്റാഗ്രാം പേജ് https://www.instagram.com/p/DUVmd5zi-EvS/ സന്ദര്‍ശിക്കാവുന്നതാണ്.

974 സ്റ്റേഡിയം

രാവിലെ അഞ്ചര മുതല്‍ വൈകിട്ട് ആറു മണി വരെ 974 സ്റ്റേഡിയത്തില്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. ടാക്ടിക്കല്‍ ആന്റ് മിലിറ്ററി കോംപിറ്റീഷന്‍, വിവിധ ചാലഞ്ചുകളിലൂടെ ശാരീരിക ഫിറ്റ്‌നസും കണ്ടെത്തല്‍, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കുമായി നാലു കിലോമീറ്റര്‍, ഒരു കിലോമീറ്റര്‍ ഓട്ടം തുടങ്ങിയവ അരങ്ങേറും. പങ്കെടുക്കാനും റജിസ്റ്റര്‍ ചെയ്യാനുമായി https://qatarsportsday.com/ വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്.

ലുസൈല്‍ ബൊളിവാര്‍ഡില്‍ രാവിലെ ആറു മണിക്ക് ആരംഭിക്കുന്ന ഖത്തര്‍ ഒളിംപിക് കമ്മിറ്റി ഹാഫ് മാരണത്തണ്‍, എജുക്കേഷന്‍ സിറ്റിയില്‍ കുടുംബ- സൗഹൃദ പരിപാടികള്‍, മുശൈരിബ് ഡൗണ്‍ ടൗണ്‍ ദോഹയില്‍ ദിവസം മുഴുവന്‍ നീളുന്ന പരിപാടികള്‍, കത്താറ കായിക ദിന പരിപാടികള്‍ തുടങ്ങി നിരവധി പദ്ധതികള്‍ നടക്കും.

Share This Article
Leave a Comment
error: Content is protected !!