

ദോഹ: പ്രതിദിന ഇനങ്ങള്‍ വാങ്ങാന്‍ ഖത്തറില്‍ ഏറ്റവും വിലക്കുറവില്‍ ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ ആരംഭിക്കുന്നതായി മാനേജ്‌മെന്റ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഒരു റിയാല്‍ മുതല്‍ 20 റിയാല്‍ വരെ മാത്രമായിരിക്കും സാധനങ്ങളുടെ വില ഈടാക്കുക.

എയര്‍പോര്‍ട്ട് റോഡില്‍ കെ എഫ് സിക്ക് സമീപമാണ് ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ 29ന് വെള്ളിയാഴ്ച വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടനം ചെയ്യുന്നത്. കുടുംബങ്ങള്‍ക്കും സാമ്പത്തികമായി പ്രതിസന്ധിയിലാവാതെ സാധനങ്ങള്‍ വാങ്ങാനും ഡേ ടു ഡേ ഡിസ്‌കൗണ്ട് സെന്റര്‍ സഹായിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ബഹറൈനിലും ഒമാനിലും വിജയകരമായി പ്രവര്‍ത്തിക്കുന്ന ഫാമിലി ഡിസ്‌കൗണ്ട് സെന്ററിന്റെ ഖത്തറിലെ ശാഖയാണിത്. ഉന്നത നിലവാരമുള്ള ഉത്പന്നങ്ങള്‍ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്നതാണ് സെന്ററിന്റെ ലക്ഷ്യം. ജി സി സിയിലാകമാനം 10 ശാഖകളാണ് സ്ഥാപനത്തിനുള്ളത്.
വ്യത്യസ്തതരം ഉത്പന്നങ്ങള്‍ ലഭ്യമാകുന്ന സ്ഥാപനത്തില്‍ ഉപഭോക്താക്കളെ സഹായിക്കാന്‍ സേവന സന്നദ്ധരായ ജീവനക്കാരുമുണ്ടാകും.
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. അബ്ദുല്‍ സമദ്, മുസ്തഫ പടയന്‍, നജീബ് ഇല്ലത്ത്, ബഷീര്‍ മൈ ബൈക് എന്നിവര്‍ പങ്കെടുത്തു.

