ആല്‍ബന്റസോള്‍ ഗുളിക വിതരണം ഉദ്ഘാടനം

Web Desk
1 Min Read

ആലുവ: ഒരു വയസ്സ് മുതല്‍ പത്തൊമ്പത് വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളുകളും അങ്കണവാടികളും കേന്ദ്രീകരിച്ച് വിരയ്‌ക്കെതിരെയുള്ള ആല്‍ബന്റസോള്‍ ഗുളികകള്‍ വിതരണം ചെയ്തു.

city exchange

കീഴ്മാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത്തല ഉദ്ഘാടനം ചാലയ്ക്കല്‍ ദാറുസ്സലാം എല്‍ പി സ്‌കൂളില്‍ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യം സ്ഥിരം സമിതി അധ്യക്ഷ റസീല ഷിഹാബ് അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ് വിര വിമുക്ത ദിനത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. ഹെഡ്മാസ്റ്റര്‍ ഫാഹിം കെ എ മുഖ്യപ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ റസീന നജീബ്, ഗ്രാമ പഞ്ചായത്ത് അംഗം സലില ടീച്ചര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രേഖ എസ് എസ്, സബ്‌ന കെ ബി, ഹെല്‍ത്ത് നഴ്‌സ് ജിജി ടി യു, അസ്‌ന യൂസുഫ്, ഫസല്‍ റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച ആല്‍ബന്റസോള്‍ ഗുളികകള്‍ ലഭിക്കാത്ത വിദ്യാര്‍ഥികള്‍ക്ക് ഡിസംബര്‍ മൂന്ന് ചൊവ്വാഴ്ച നസ്‌ക്കൂളുകളും അങ്കണവാടികളും
കേന്ദ്രീകരിച്ച് വീണ്ടും ഗുളികകള്‍ നല്‍കും.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!