ഖത്തര്‍ സംസ്‌കൃതി മിസൈദ് യൂണിറ്റ് സമ്മേളനം

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ കേന്ദ്ര സമ്മേളനത്തിന് മുന്നോടിയായി നടന്നുവരുന്ന യൂണിറ്റ് സമ്മേളനങ്ങളുടെ ഭാഗമായി മിസൈദ് യൂണിറ്റ് സമ്മേളനം നടത്തി. വക്ര റോയല്‍ പാലസ് റെസ്റ്റോറന്റ് ഹാളില്‍ നടന്ന യൂണിറ്റ് സമ്മേളനം
ലോക കേരള സഭാ അംഗവും സംസ്‌കൃതി മുന്‍ പ്രസിഡന്റുമായ എ സുനില്‍ ഉദ്ഘാടനം ചെയ്തു.

city exchange

യൂണിറ്റ് പ്രസിഡന്റ് ബിജു പി മംഗലം അധ്യക്ഷ വഹിച്ചു. സെക്രട്ടറി സി എസ് ചിന്ദുരാജ് യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ സംസ്‌കൃതി ജനറല്‍ സെക്രട്ടറി എ കെ ജലീല്‍, പ്രസിഡന്റ് അഹ്‌മദ്കുട്ടി, കേരള പ്രവാസി ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍ ഇ എം സുധീര്‍, വൈസ് പ്രസിഡന്റുമാരായ ബിന്ദു പ്രദീപ്, മനാഫ് ആറ്റുപുറം, ട്രഷറര്‍ ശിവാനന്ദന്‍, സെക്രട്ടറി സാല്‍ട്ടസ് സാമുവല്‍, വനിതാവേദി സെക്രട്ടറി സബീന അസീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ഭാരവാഹികളായി പ്രദീപ് കുമാര്‍ (പ്രസി), ചിന്ദുരാജ് (സെക്ര) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

- Advertisement -
Ad image

സജീവ് നായര്‍ അനുശോചന പ്രമേയവും റെജീബ് സ്വാഗതവും ബിനോയ് നന്ദിയും രേഖപ്പെടുത്തി.

TAGGED:
Share This Article
Leave a Comment
error: Content is protected !!