

ദോഹ: കെ എം സി സി ഖത്തര്‍ കോട്ടക്കല്‍ മുന്‍സിപ്പല്‍ കമ്മിറ്റി കലണ്ടര്‍ കെ എം സി സി ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസ്സമദ് ജില്ലാ പ്രസിഡണ്ട് സവാദിന് നല്‍കി പ്രകാശനം നിര്‍വഹിച്ചു.

ചടങ്ങില്‍ സ്റ്റേറ്റ് സെക്രട്ടറി താഹിര്‍ കുട്ടി, സ്റ്റേറ്റ് സ്‌പോര്‍ട്‌സ് വിങ് കണ്‍വീനര്‍ സിദ്ദീഖ് പറമ്പന്‍, അല്‍ ഖോര്‍ ഏരിയ ട്രഷറര്‍ പ്രശാന്ത് കോട്ടക്കല്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഇബ്രാഹിം കല്ലിങ്ങല്‍, ട്രഷറര്‍ ജാബിര്‍ കൈനിക്കര, മദനി വളാഞ്ചേരി, മുനിസിപ്പല്‍ പ്രസിഡണ്ട് നാസര്‍ കാരക്കാടന്‍, ജനറല്‍ സെക്രട്ടറി റൗഫ് കാലൊടി, ഭാരവാഹികളായ ഫൈസല്‍ പി, അഫ്‌സല്‍ കിളയില്‍, സുബുലു സലാം എന്നിവര്‍ പങ്കെടുത്തു.
