

ദോഹ: കെ എം സി സി ഖത്തര്‍ പാലക്കാട് ജില്ലാ റമദാന്‍ ക്യാമ്പയിന്‍ ഇഹ്തിസാബ്’25-ന്റെ ഭാഗമായി ഈസക്ക അനുസ്മരണവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. ജില്ലയിലെ കൗണ്‍സിലര്‍മാരും ബനവലന്റ് ഫണ്ട് അംഗങ്ങളും മണ്ഡലം പ്രവര്‍ത്തക സമിതി അംഗങ്ങളും പങ്കെടുത്ത സംഗമം സംസ്ഥാന പ്രസിഡണ്ട് ഡോ. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു.

റമദാന്‍ ക്യാമ്പയിന്‍ പൂര്‍ണാര്‍ഥത്തില്‍ സംഘടിപ്പിക്കുകയും എല്ലാ മണ്ഡലങ്ങളിലും വിപുലമായ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുന്ന ഏക ജില്ലാ പാലക്കാട് ആണെന്നും അദ്ദേഹം പറഞ്ഞു.

ഇഹ്തിസാബ്’25 ബ്രോഷര്‍ പ്രകാശനം സംസ്ഥാന- ജില്ലാ നേതാക്കളുടെ സാന്നിധ്യത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സലിം നാലകത്ത് സംസ്ഥാന വൈസ് പ്രസിഡണ്ട് റഹീം പാക്കഞ്ഞി എന്നിവര്‍ സംയുക്തമായി നിര്‍വഹിച്ചു.

ഇസ്മായീല്‍ ഹുദവി ഈസക്ക അനുസ്മരണം പ്രഭാഷണവും മന്‍സൂര്‍ മണ്ണാര്‍ക്കാട് ഈസക്ക അനുസ്മരണ കവിത ആലാപനവും നിര്‍വഹിച്ചു. സുലൈമാന്‍ ബാഖവി പ്രാര്‍ഥന സദസ്സിന് നേതൃത്വം നല്‍കി.
ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി സ്വാഗതം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ജാഫര്‍ സാദിഖ് അധ്യക്ഷത വഹിച്ചു. വേള്‍ഡ് കെ എം സി സി സെക്രട്ടറി അബ്ദുല്‍ നാസര്‍ നാച്ചി, സംസ്ഥാന ഉപദേശക സമിതി അംഗങ്ങളായ പി വി മുഹമ്മദ് മൗലവി, കെ വി മുഹമ്മദ്, ഇസ്മായീല്‍ ഹാജി, മുസ്തഫ എലത്തൂര്‍, കെ എം സി സി ഖത്തര്‍ സംസ്ഥാന ഭാരവാഹികളായ അബൂബക്കര്‍ പുതുക്കുടി, സിദ്ധീക്ക് വാഴക്കാട്, അഷ്റഫ് ആറളം, അലി മൊറയൂര്‍, ഫൈസല്‍ കേളോത്ത്, വി ടി എം സാദിഖ്, സമീര്‍ മുഹമ്മദ്, വിവിധ ജില്ല പ്രധാന ഭാരവാഹികള്‍, മുന്‍ സംസ്ഥാന- ജില്ലാ പ്രധാന ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ ട്രഷറര്‍ റസാഖ് ഒറ്റപ്പാലം നന്ദി പറഞ്ഞു.
ജില്ലാ ഭാരവാഹികളായ നാസര്‍ ഫൈസി, അഷ്റഫ് പുളിക്കല്‍, അസര്‍ പള്ളിപ്പുറം, സിറാജുല്‍ മുനീര്‍, മൊയ്ദീന്‍ കുട്ടി, ഷാജഹാന്‍, നസീര്‍, ജില്ലാ പ്രവര്‍ത്തക സമിതി അംഗങ്ങള്‍, വളണ്ടിയേഴ്‌സ് സംഗമത്തിന് നേതൃത്വം നല്‍കി.

