ഇന്‍കാസ് ഖത്തര്‍ കുടുംബ സംഗമവും അവാര്‍ഡ് ദാനവും

Web Desk
1 Min Read

കോഴിക്കോട്: പ്രവാസി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഒ ഐ സി സി- ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കുടുംബ സംഗമവും ഇക്കഴിഞ്ഞ അക്കാദമിക വര്‍ഷത്തില്‍ ഉന്നത വിജയം നേടിയ പ്രവര്‍ത്തകരുടെ മക്കള്‍ക്കുള്ള അവാര്‍ഡ് വിതരണവും നടത്തി. കോഴിക്കോട് ഡി സി സി ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ പ്രവീണ്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

city exchange

പ്രവാസികള്‍ രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു എന്നത് മാത്രമല്ല, നമ്മുടെ നാടിന്റെ ഹൃദയ വികാരങ്ങള്‍ നെഞ്ചേറ്റിയവര്‍ കൂടിയയാണെന്ന് പ്രവീണ്‍ കുമാര്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അഷ്റഫ് വടകരയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സിദ്ധീഖ് പുറായില്‍ വിതരണം ചെയ്തു.

കെ എസ് യു ജില്ലാ കമ്മിറ്റി പ്രസിഡന്റും എം എല്‍ എയുമായ വി ടി സൂരജ്, കെ പി സി സി ജനറല്‍ സെക്രട്ടറി അഡ്വ. പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എന്‍ സുബ്രഹ്മണ്യന്‍, ഡി സി സി മുന്‍ പ്രസിഡന്റ് കെ സി അബു, ഇന്‍കാസ് ഖത്തര്‍ രക്ഷധികാരി കെ കെ ഉസ്മാന്‍, ആദം മുല്‍സി, കാവില്‍ പി മാധവന്‍, നിജേഷ് അരവിന്ദ്, കരീം അബ്ദുള്ള, ബഷീര്‍ തുവാരിക്കല്‍, ജമാല്‍ കോരങ്ങോട് എന്നിവര്‍ സംഗമത്തിന് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

- Advertisement -
Ad image

പ്രോഗ്രാം കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ അന്‍വര്‍ സാദത്ത് സ്വാഗതവും ഇന്‍കാസ് ഖത്തര്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി ജനറല്‍ സെക്രട്ടറി വിനീഷ് അമരാവതി നന്ദിയും പറഞ്ഞു. ജില്ലാ ഭാരവാഹികളായ അമീര്‍ കെ ടി, മുന്‍വ്വര്‍ കുറ്റ്യാടി, റഫീക് പാലോളി, ഷഫീര്‍ മണിയൂര്‍, സുരേഷ് ബാബു, ഹനീഫ എലത്തൂര്‍, സെയ്ദ് കോഴിക്കോട് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!