
മനാമ: ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ സി എഫ്) ബഹ്‌റൈന്‍ ഉംറ സര്‍വീസിന് കീഴിലുള്ള ഉംറ സംഘത്തിന് യാത്രയയപ്പ് നല്‍കി. ശമീര്‍ സഖാഫിയുടെ നേതൃത്വത്തില്‍ 48 അംഗ സംഘമാണ് മനാമയില്‍ നിന്ന് യാത്ര പുറപ്പെട്ടത്.

ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ പ്രസിഡണ്ട് കെ കെ അബൂബക്കര്‍ ലത്വീഫി, ഫൈനാന്‍സ് സെക്രട്ടറി മുസ്ഥഫ ഹാജി കണ്ണപുരം, മീഡിയ സെക്രട്ടറി ഫൈസല്‍ ചെറുവണ്ണൂര്‍, ഹംസ മനാമ എന്നിവര്‍ നേതൃത്വം നല്‍കി.

ഉംറ യാത്രക്കാര്‍ക്കായി ഒരുക്കിയ സൗജന്യ പഠന ക്ലാസ്സിന് ഐ സി എഫ് ഇന്റര്‍ നാഷണല്‍ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ. എം സി അബ്ദുല്‍ കരീം ഹാജി നേതൃത്വം നല്‍കി. ഐ സി എഫ് ഉംറ സര്‍വ്വീസിന് കീഴിലുള്ള അടുത്ത സംഘം ഒക്ടോബര്‍ 15, നവംബര്‍ 19, ഡിസംബര്‍ 10, 15 തിയ്യതികളില്‍ യാത്ര തിരിക്കുമെന്നും വിശദ വിവരങ്ങള്‍ക്ക് 33372338, 33761280, 39871794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും ഭാരവാഹികള്‍ അറിയിച്ചു.
