വീടുവെച്ച് നല്‍കാനെന്ന പേരില്‍ പണം തട്ടി മുങ്ങിയ പ്രതി പിടിയില്‍

Web Desk
1 Min Read

കൊച്ചി- കോര്‍പ്പറേഷനില്‍ നിന്നും പെര്‍മിറ്റ് വാങ്ങി വീട് വെച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തോപ്പുംപടി സ്വദേശിയുടെ കൈയ്യില്‍ നിന്നും 11,25.000 രൂപ വാങ്ങി മുങ്ങിയ കേസിലെ പ്രതി പിടിയില്‍. തൃശൂര്‍ ആളൂര്‍ കൊമ്പൊടിഞ്ഞമാക്കല്‍ പുത്തൂര്‍ വീട്ടില്‍ പി ബി പ്രസാദ് (44) ആണ് തോപ്പുംപടി പോലീസിന്റെ പിടിയിലായത്. 

city exchange

പണം വാങ്ങിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചും മറ്റും നടത്തിയ അന്വേഷണത്തിനോടുവിലാണ് തൃശൂര്‍ ഭാഗത്തു നിന്നും അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ സമാന രീതിയിലുള്ള കുറ്റത്തിന് അഞ്ച് കേസുകള്‍ ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലും ഒരു കേസ് അങ്കമാലി പോലീസ് സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു.

TAGGED:
Share This Article
Leave a Comment
error: Content is protected !!