Connect with us

Featured

നേതാക്കളുടെ അറസ്റ്റ്; കേരളത്തില്‍ വെള്ളിയാഴ്ച പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍

Published

on


കൊച്ചി: നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറു മണി മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍.

ദേശീയ- സംസ്ഥാന നേതാക്കളെ എന്‍ ഐ എ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്നും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് എതിര്‍ശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ആര്‍ എസ് എസ് നിയന്ത്രിത ഫാഷിസ്റ്റ് സര്‍ക്കാരിന്റെ ഭരണകൂട വേട്ടക്കെതിരെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും സംസ്ഥാന കമ്മിറ്റി വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി എ അബ്ദുല്‍ സത്താര്‍ ആവശ്യപ്പെട്ടു.

കസ്റ്റഡിയിലെടുത്ത 22ല്‍ എട്ട് പേരുടെ അറസ്റ്റ് ആദ്യം രേഖപ്പെടുത്തിയിരുന്നു. 22ല്‍ 13 പേരെ കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ നിന്ന് ദല്‍ഹിയിലേക്ക് കൊണ്ടുപോകും. മറ്റുള്ളവരെ ഇതിനകം ദല്‍ഹിയിലേക്ക് കൊണ്ടുപോയെന്നാണ് വിവരം. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. വൈദ്യപരിശോധനയ്ക്കായി ഡോക്ടര്‍മാരുടെ സംഘത്തെയും കൊച്ചിയിലെ എന്‍ ഐ എ ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ ചെയര്‍മാന്‍ ഒ എം എ സലാം, ദേശീയ ജനറല്‍ സെക്രട്ടറി നസറുദ്ദീന്‍ എളമരം, ദേശീയ വൈസ് ചെയര്‍മാന്‍ ഇ എം അബ്ദുറഹ്മാന്‍, ദേശീയ സമിതിയംഗം പ്രൊഫ. പി കോയ, സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറി പി കെ ഉസ്മാന്‍ വിവിധ ജില്ലകളിലെ ജില്ലാ ഭാരവാഹികള്‍ എന്നിവരടക്കമുള്ള 22 നേതാക്കളെയാണ് കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി നടന്ന റെയ്ഡില്‍ 106 പേരുടെ അറസ്റ്റ് എന്‍ ഐ എ രേഖപ്പെടുത്തിയിട്ടുണ്ട്.

കേരളം കൂടാതെ തമിഴ്നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തര്‍പ്രദേശ്, ബിഹാര്‍, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നൂറോളം ഇടങ്ങളിലായിരുന്നു എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സഹകരണത്തോടെ എന്‍ ഐ എ റെയ്ഡ് നടത്തിയത്. തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മലപ്പുറം, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലായിരുന്നു പുലര്‍ച്ചെ കേന്ദ്ര അന്വേഷണം ഏജന്‍സിയുടെ റെയ്ഡ്. കേരളത്തിലും ദല്‍ഹിയിലും രജിസ്റ്റര്‍ ചെയ്ത കേസുകളിലായിരുന്നു നടപടി. നേതാക്കളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ ലാപ്ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കേന്ദ്രസേനയുടെ സുരക്ഷയോടെയാണ് റെയ്ഡ് നടന്നത്.

Advertisement

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published.

error: Content is protected !!