ഐ എന്‍ എല്‍: വിഭാഗീയതയില്‍ മന്ത്രി ദേവര്‍കോവിലും പങ്കു ചേരുന്നുവെന്ന് വഹാബ് പക്ഷം

Web Desk
1 Min Read

കോഴിക്കോട്: ഐ.എന്‍.എല്ലിലെ വിഭാഗീയതയില്‍ മന്ത്രി അഹമദ് ദേവര്‍കേവിലും ചേരുകയാണെന്ന് അബ്ദുല്‍ വഹാബ് പക്ഷം.

city exchange

സമവായ ശ്രമങ്ങള്‍ കാസിം ഇരിക്കൂര്‍ പക്ഷം തടസ്സപ്പെടുത്തിയെന്നും അബ്ദുല്‍ വഹാബ് പക്ഷം ആക്ഷേപിച്ചു. മന്ത്രിക്കെതിരെ എല്‍.ഡി.എഫില്‍ പരാതി നല്‍കും. ഐ.എന്‍.എല്‍ ദേശീയ അധ്യക്ഷന്‍ പ്രഫ.മുഹമ്മദ് സുലൈമാന്‍ അനുരഞ്ജനത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചില്ലെന്നും വഹാബ് പറഞ്ഞു. എന്നാല്‍ ഐ.എന്‍.എല്ലില്‍ വിഭാഗീയ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

മധ്യസ്ഥ ശ്രമത്തെ തകര്‍ക്കണമെന്ന് ആഗ്രഹിക്കുന്ന കുബുദ്ധികളാണ് വിഭാഗീയ വാര്‍ത്തകള്‍ക്ക് പിന്നില്‍. പുറത്തുപോയവര്‍ക്ക് ഭരണഘടന അംഗീകരിക്കുകയാണെങ്കില്‍ തിരിച്ചുവരാമെന്നും അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഐ.എന്‍.എല്ലിലെ തര്‍ക്കം അവര്‍ തന്നെ പരിഹരിക്കുമെന്നാണ് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ പ്രതികരിച്ചത്. പ്രശ്‌നം പാര്‍ട്ടിക്കുള്ളില്‍ തന്നെയാണ് പരിഹരിക്കേണ്ടതെന്നും ജയരാജന്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!