

കോഴിക്കോട്: വിദേശത്തുനിന്ന് വരുന്ന മുഴുവന്‍ യാത്രക്കാരും ഏഴുദിവസത്തെ ക്വാറന്റൈന് വിധേയമാകണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അതേപടി നടപ്പാക്കുന്നതിനു പകരം േ്രഗറ്റര്‍ മുംബൈ മുനിപ്പല്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ ദിവസത്തെ ഉത്തരവിലൂടെ ഹൈറിസ്‌ക് രാജ്യമല്ലാത്ത യു എ ഇയില്‍നിന്ന് വരുന്നവര്‍ക്ക് അനുവദിച്ച ഇളവ് കേരളത്തിലും നടപ്പാക്കണമെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കുര്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ക്വാറന്റൈന്‍ നിബന്ധന പ്രവാസികള്‍ക്ക് അങ്ങേയറ്റത്തെ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഹ്രസ്വ അവധിക്ക് വരുന്നവര്‍ പലരും യാത്ര തന്നെ റദ്ദാക്കിയിരിക്കയാണ്. ഈ വിഷയത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ തീരുമാനമുണ്ടാകണമെന്നാണ് പ്രവാസികളുടെ ആവശ്യം. വിവാഹ സീസണ്‍ വന്നതോടെ ഏതാനും ദിവസത്തെ അവധിക്കു വരുന്നവര്‍ക്കാണ് ക്വാറന്റൈന്‍ വ്യവസ്ഥ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. അതുകൊണ്ട്, ഹൈറിസ്‌ക് വിഭാഗത്തില്‍പ്പെടാത്ത ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്നവരെ, വിമാനത്താവളത്തിലെ ടെസ്റ്റ് നെഗറ്റീവ് ആണെങ്കില്‍ ക്വാറന്റൈനില്‍നിന്ന് ഒഴിവാക്കണമെന്ന് കാസിം ഇരിക്കൂര്‍ കത്തില്‍ അഭ്യര്‍ഥിച്ചു.
