
തിരുവനന്തപുരം: അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിന് നിലവിലെ അധ്യയന വര്‍ഷത്തിലെ ഒഴിവുകളില്‍ 10 ശതമാനത്തിന് മാത്രമേ പരിഗണന നല്‌കേണ്ടതുള്ളു എന്ന നിര്‍ദ്ദേശം ആശങ്കയുണ്ടാക്കുന്നതാണെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി. മുന്‍കാലങ്ങളില്‍ അന്തര്‍ ജില്ലാ സ്ഥലംമാറ്റത്തിന് ജില്ലയിലെ ഒഴിവില്‍ നിന്നും 30 ശതമാനം എന്ന കണക്കില്‍ പരിഗണന നല്‍കിയിരുന്നതാണ് ഇപ്പോള്‍ 10 ശതമാനമായി കുറച്ചിരിക്കുന്നത്.

അന്തര്‍ ജില്ലാ സ്ഥലം മാറ്റം പ്രതീക്ഷിക്കുന്ന അധ്യാപകര്‍ക്ക് ഏറെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശത്തിലെ പോരായ്മകള്‍ പരിഹരിക്കണമെന്ന് കെ എ ടി എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി പി അബ്ദുല്‍ ഹഖ് പൊതുവിദ്യാഭ്യാസ ഡയറക്ടറെ നേരില്‍ കണ്ട് ആവശ്യപ്പെട്ടു. അറബി പോലുള്ള വിഷയങ്ങളില്‍ അധിക ജില്ലകളിലും ഒരു വര്‍ഷം 10 ശതമാനം ഒഴിവുകള്‍ ഉണ്ടാവുകയില്ല എന്ന യാഥാര്‍ഥ്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തി. പരിഹാരമെന്നോണം മുന്‍വര്‍ഷങ്ങളിലെ ഒഴിവും കൂടി ചേര്‍ത്ത് പരിഗണിക്കുകയാ ണെങ്കില്‍ അത് അല്പമെങ്കിലും ആശ്വാസകരം ആയിരിക്കുമെന്നും ഉണര്‍ത്തി. ഈ പ്രതിസന്ധി പരിഹരിക്കുനതിനായി മുന്‍വര്‍ഷങ്ങളില്‍ ഉണ്ടാകുന്ന ഒഴിവുകളും കൂടി ചേര്‍ത്ത് പരിഗണിക്കുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധ്യമായ കാര്യങ്ങള്‍ ചെയ്ത് അധ്യാപകരുടെ പ്രയാസങ്ങള്‍ പരിഹരിക്കാമെന്ന് ഡി ജി ഇ ഉറപ്പ് നല്‍കി.
