ബ്രാന്‍ഡ് സ്റ്റോറീസ് ഒന്നാം വാര്‍ഷികാഘോഷവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്‌സും ഇന്ന്

Web Desk
1 Min Read

കൊച്ചി: ഇംഗ്ലീഷ് ബിസിനസ് മാഗസിന്‍ ബ്രാന്‍ഡ് സ്റ്റോറീസിന്റെ ഒന്നാം വാര്‍ഷികാഘോഷവും ഇന്‍സ്‌പൈറിംഗ് ബ്രാന്‍ഡ് അവാര്‍ഡ്‌സും ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മാരിയറ്റ് ഹോട്ടലില്‍ നടക്കും. ഡോ. ശശി തരൂര്‍ എം പി, ഹൈബി ഈഡന്‍ എം പി എന്നിവര്‍ മുഖ്യാതിഥികളാകും. പ്രമുഖ സംരംഭകരായ ഡോ. വിജു ജേക്കബ് (സിന്തൈറ്റ് ഇന്‍ഡസ്ട്രീസ്), ഷീലാ കൊച്ചൗസേപ്പ് (വി സ്റ്റാര്‍), ഡോ. ഇളവരശി ജയകാന്ത് (അശ്വതി ഹോട്ട് ചിപ്‌സ്), കൃഷ്ണന്‍ ആര്‍ (യുണിമോണി), ആര്‍ക്കിടെക്റ്റ് ബി ആര്‍ അജിത്ത് (ആസാദി), ഷാജു തോമസ് (പോപ്പീസ് ബേബി കെയര്‍), ജീമോന്‍ കോര (മാനെ കാന്‍കോര്‍), നീതു ബോബന്‍ (നീതുസ് അക്കാദമി) തുടങ്ങിയവര്‍ പങ്കെടുക്കും.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!