

പയ്യന്നൂര്‍: രാമന്തളി ശാഖാ എം എസ് എഫ് ബഹാര്‍ ചങ്ങാതിക്കൂട്ടം സംഘടിപ്പിച്ചു.

ശാഖാ പ്രസിഡന്റ് അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ മണ്ഡലം എം എസ് എഫ് പ്രസിഡണ്ട് അന്‍വര്‍ ഷക്കീര്‍ പെരിങ്ങോം ഉദ്ഘാടനം ചെയ്തു.

ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍, സെക്രട്ടറി പി പി സുലൈമാന്‍ ഹാജി, കെ എം സി സി നേതാവ് യു കെ മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. ബാലവേദി കണ്‍വീനര്‍ ആദില്‍ സ്വാഗതവും ശാഖാ ജനറല്‍ സെക്രട്ടറി പി കെ മുഹമ്മദ് നന്ദിയും പറഞ്ഞു.
യാസീന്‍, കെ പി മുഹമ്മദ്, എന്‍ പി കെ ഫൈസല്‍ ചടങ്ങിനു നേതൃത്വം നല്‍കി. യു കെ മുഹമ്മദ് കുഞ്ഞി രചിച്ച സുഗന്ധം പരത്തുന്ന വിളക്കുമരങ്ങള്‍ എന്ന പുസ്തകം എം എസ് എഫ് കമ്മിറ്റിയ്ക്ക് വേണ്ടി ഭാരവാഹികള്‍ ഏറ്റുവാങ്ങി.

