

ദോഹ: ഇന്ത്യന്‍ എംബസിക്ക് കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ സി ബി എഫ്) ഭാരവാഹികള്‍ ചുമതലയേറ്റു.

പ്രസിഡന്റായി ഷാനവാസ് ബാവയും വൈസ് പ്രസിഡന്റായി റഷീദ് അഹമ്മദും ജനറല്‍ സെക്രട്ടറിയായി ദീപക് ഷെട്ടിയും സെക്രട്ടറിയായി ജാഫര്‍ തയ്യിലുമാണ് തെരഞ്ഞെടുക്കപ്പെട്ടത്.

ഐ സി ബി എഫിന്റെ വിവിധ വിഭാഗങ്ങളുടെ ഹെഡുകളും ചുമതലയേറ്റു. നിര്‍മല ഗുരു (ഫിനാന്‍സ്, ജയില്‍ വിസിറ്റ്), ഖാജാ നിസാമുദ്ദീന്‍ (ലീഗല്‍ സെല്‍, പ്രിമൈസസ്), ശങ്കര്‍ ഗൗഡ് (ലേബര്‍ ആന്റ് ഫിഷര്‍മെന്‍ വെല്‍ഫെയര്‍), അമര്‍വിര്‍ സിംഗ് (കോണ്‍സുലാര്‍ സര്‍വീസസ്), മണിഭാരതി (കമ്യൂണിറ്റി വെല്‍ഫെയര്‍ ആന്റ് ഇന്‍ഷൂറന്‍സ് സ്‌കീം), മിനി സിബി (ആശ്രയ, മെഡിക്കല്‍ ക്യാംപ്), ഇര്‍ഫാന്‍ ഹസന്‍ അന്‍സാരി (റിപാട്രിയേഷന്‍, യൂത്ത് വെല്‍ഫെയര്‍) എന്നിവരാണ് വിവിധ വകുപ്പുകളുടെ തലവന്മാര്‍.
