യു.എ.ഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

Web Desk
0 Min Read

ദുബൈ: യു.എ.ഇയില്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് സുവര്‍ണ്ണാവസരം. കംപ്യൂട്ടര്‍ പ്രോഗ്രാമിങ് വിദഗ്ധര്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ നല്‍കാനാണ് അധികൃതരുടെ തീരുമാനം. കുടുംബാംഗങ്ങളും വിസാ പരിധിയില്‍ വരും. സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയര്‍, ഐ.ടി, നിര്‍മിതബുദ്ധി, ഡാറ്റ സയന്‍സ് മേഖലകളിലുള്ള ഒരുലക്ഷം പേര്‍ക്കാണ് തൊഴിലവസരങ്ങളുള്ളത്. യുഎഇയിലെ താമസക്കാര്‍ക്കു പുറമേ വിദേശത്തുള്ളവര്‍ക്കും വിസക്ക് അപേക്ഷിക്കാം. നിലവില്‍ തൊഴില്‍ കരാര്‍ ഉള്ളവര്‍ക്ക് അതു റദ്ദാക്കാതെ ഗോള്‍ഡന്‍ വിസ നേടാനാവും. പാസ്പോര്‍ട്ട്, കാലാവധിയുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പകര്‍പ്പുകള്‍, അതത് മേഖലകളിലെ വൈദഗ്ധ്യം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കണം.

city exchange
Share This Article
Leave a Comment
error: Content is protected !!