ഇടമലക്കുടിയിലും കോവിഡെത്തി

Web Desk
0 Min Read

ഇടുക്കി: കൊറോണ വൈറസിനോട് മുഖം തിരിഞ്ഞു നിന്നിരുന്ന ഇടമലക്കുടിയും ഒടുവില്‍ വീണു. ലോകത്തെയാകമാനം വിറപ്പിച്ച കോവിഡ് ഒന്നര വര്‍ഷത്തിന് ശേഷമാണെങ്കിലും ഇടമലക്കുടിയിലുമെത്തി. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40കാരി വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24കാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീട്ടമ്മയ്ക്ക് ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോള്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് രോഗബാധ തിരിച്ചറിഞ്ഞത്.
കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നതിനാലാണ് ഇത്രയും കാലം ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിക്കാതിരുന്നത്. പുറത്തുനിന്നും വരുന്നവരെ കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നത്.

city exchange
Share This Article
Leave a Comment
error: Content is protected !!