Entertainment
സ്വപ്നസുന്ദരി പൂര്‍ത്തിയായി
കെ ജെ ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചലച്ചിത്രം സ്വപ്നസുന്ദരി പൂര്‍ത്തിയായി. എസ് എസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സലാം ബി ടി, സുബിന്‍ ബാബു എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രമാണ് സ്വപ്‌നസുന്ദരി.
റോയിറ്റയുടെ കഥയ്ക്ക് സീതു ആന്‍സന്‍ തിരക്കഥയും സംഭാഷണവും രചിക്കുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണിത്. ഡോ. രജിത്കുമാര്‍, ശിവജി ഗുരുവായൂര്‍, മുഹമ്മദ് സാജിദ് സലാം, ശ്രീറാം മോഹന്‍, സാജന്‍ പള്ളുരുത്തി, സാനിഫ് അലി, ഷാരോണ്‍ സഹിം, ഡോ. ഷിനു ശ്യാമളന്‍, ഷാന്‍സി സലാം, പ്രദീപ് പള്ളുരുത്തി, ബെന്നി പുന്നാരം, നിഷാദ് കല്ലിംഗല്‍, ബാലസൂര്യ, അജയന്‍ പുറമല, ജിന്റോ, ദിവ്യാ തോമസ്, ഷാര്‍ലറ്റ് സജീവ്, മനീഷ മോഹന്‍ തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.



റോയിറ്റ സനൂപാണ് ഛായാഗ്രഹണം. സുദര്‍ശന്‍ പുത്തര്‍, സുഭാഷ് ചേര്‍ത്തല, ജെറിന്‍ രാജ്, ഫെമന്‍ ഫ്രാന്‍സിസ്, ഹംസ കുന്നത്തേരി എന്നിവരുടെ വരികള്‍ക്ക് അജിത്ത് സുകുമാരന്‍, ഹംസ കുന്നത്തേരി, വിഷ്ണു മോഹന കൃഷ്ണന്‍, ഫെമിന്‍ ഫ്രാന്‍സിസ് എന്നിവരാണ് സംഗീതം നല്കിയത്. നജീം അര്‍ഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാര്‍ത്ഥ് ശങ്കര്‍, ഇമ്രാന്‍ഖാന്‍, അരുണ്‍ സി ഇടുക്കി, ശോഭ ശിവാനി, ദേവി നന്ദന, മിഥുന്യാ ബിനീഷ് എന്നിവരാണ് ഗാനങ്ങള്‍ ആലംപിച്ചത്. റഹീം പനവൂരാണ് പി ആര്‍ ഒ.
മൂന്നാര്‍, പൂപ്പാറ, തലയോലപ്പറമ്പ്, അബുദാബി, മസ്‌കറ്റ് എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം.


