ത്രില്ലടിപ്പിക്കാന്‍ ചാക്കോച്ചനും രതീഷ് ബാലകൃഷ്ണന്‍ പൊതുവാളും വീണ്ടും എത്തുന്നു; വിഷുവിനു തിയേറ്ററുകളില്‍

Web Desk
3 Min Read

കൊച്ചി: കുഞ്ചാക്കോ ബോബന്‍ നായകനായി രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ റിലീസിന് തയ്യാറെടുക്കുന്നു. ഏപ്രില്‍ 15ന് വിഷു റിലീസായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

city exchange

കുഞ്ചാക്കോ ബോബന്‍- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ കൂട്ടുകെട്ട്

രതീഷ് പൊതുവാളിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായ ‘ന്ന താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് കുഞ്ചാക്കോ ബോബന്‍- രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ കൂട്ടുകെട്ട് ആദ്യമായി ഒന്നിക്കുന്നത്. കുഞ്ചാക്കോ ബോബന്റെ ഒറ്റയാള്‍ പോരാട്ടമാണ് ചിത്രമെന്നും വേണമെങ്കില്‍ പറയാം. ചിത്രത്തില്‍ രാജീവന്‍ എന്ന കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. കലാമേന്മയും ജനപ്രീതിയുമുള്ള സിനിമ, മികച്ച തിരക്കഥാകൃത്ത്, ശബ്ദമിശ്രണം, കലാസംവിധാനം, പശ്ചാത്തല സംഗീതം, സ്വഭാവ നടന്‍, മികച്ച നടനുള്ള പ്രത്യേക ജൂറി പുരസ്‌കാരം ഉള്‍പ്പെടെ ഏഴ് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ സ്വന്തമാക്കിയ ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുമ്പോള്‍ ഇത്തവണ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. വളരെ വ്യത്യസ്തവും ഫ്രഷുമായ ഒരു സിനിമയായിരിക്കും ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്നാണ് പ്രേക്ഷക പ്രതീക്ഷ.

വ്യത്യസ്തനായി കുഞ്ചാക്കോ ബോബന്‍

- Advertisement -
Ad image

തിരുനെല്ലി പഞ്ചായത്തിലെ തോല്‍പ്പെട്ടിയിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരനും റേഡിയോയുടെ സ്ഥിരം ശ്രോതാവുമായ ‘സേതു’ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ എത്തുന്നത്. വളരെ സിംപിള്‍ ആയ കഥാപാത്രത്തിലൂടെ ഒരു മിസ്റ്ററിയിലേക്ക് കുഞ്ചാക്കോ ബോബന്‍ എങ്ങനെ എത്തുമെന്നറിയാനുള്ള ആകാംക്ഷയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് കൂടുതല്‍ അടുപ്പിക്കുന്നത്.

ദുരൂഹത നിറഞ്ഞ ട്രെയ്ലര്‍

അല്പ സ്വല്പം തമാശയും ദുരൂഹതയും നിറഞ്ഞ ട്രെയിലറില്‍ ഒരു ദുരൂഹതയുടെ ചുരുളഴിക്കുന്ന ചിത്രമായിരിക്കും ഇതെന്നാണ് വ്യക്തമാക്കുന്നത്. ‘ഒരു പിടിത്തവും കിട്ടാത്ത ട്രെയിലര്‍’ എന്നാണ് ചിത്രത്തിന്റെ ട്രെയിലറിനെ കുറിച്ചുമുള്ള പ്രേക്ഷകാഭിപ്രായം. ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയുള്ള ട്രെയിലറിന്റെ ദുരൂഹ സ്വഭാവം തന്നെയാണ് പ്രേക്ഷകരെ ഇത്തരമൊരു അഭിപ്രായത്തിലേക്ക് എത്തിക്കുന്നത്.

സിനിമയുടെ കഥ എന്തുമായി ബന്ധപ്പെട്ടുള്ളതാണെന്ന സൂചന പോലും ട്രെയിലര്‍ ഒരിടത്തും നല്‍കുന്നില്ല എന്നതും പ്രേക്ഷകരില്‍ ആകാംക്ഷ ഉണര്‍ത്തുന്നു. അതോടൊപ്പം റൊമാന്‍സിനും കൂടി പ്രാധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ശക്തമായ സപ്പോര്‍ട്ടിങ് കാസ്റ്റ്

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, ചിദംബരം, ജാഫര്‍ ഇടുക്കി, സുധീഷ്, ശരണ്യ രാമചന്ദ്രന്‍, പൂജ മോഹന്‍രാജ് എന്നിങ്ങനെ നിരവധി താരങ്ങളും ചിത്രത്തില്‍ കടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ സ്വഭാവികമായ അഭിനയവും റിയലസ്റ്റിക്കായ അവതരണരീതി കൊണ്ടും ശ്രദ്ധേയരായ താരങ്ങളാണ് ചിത്രത്തില്‍ കൂടുതലായി വരുന്നത്. ഇതും സിനിമയെ പ്രേക്ഷകരിലേക്ക് കൂടുതലായി അടുപ്പിക്കാനുള്ള കാരണമാണ്.

വലിയ പ്രൊഡക്ഷനും മികച്ച ടെക്‌നിക്കല്‍ ടീമും

ഉദയ പിക്ചേഴ്സിന്റെ ബാനറില്‍ കുഞ്ചാക്കോ ബോബനും ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളിയാണ്. മാജിക് ഫ്രെയിംസും ഉദയ പിക്ചേഴ്സും ആദ്യമായി ഒരുമിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിന്റെ ഉണ്ട്. രണ്ട് കാലഘട്ടത്തിലെ വമ്പന്‍മാരായ പ്രൊഡക്ഷന്‍ കമ്പനികളുടെ ഒരുമിക്കല്‍ കൂടിയാണ് ‘ഒരു ദുരൂഹ സാഹചര്യത്തില്‍’ എന്ന സിനിമ.

കോ- പ്രൊഡ്യൂസര്‍- ജസ്റ്റിന്‍ സ്റ്റീഫന്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്- സന്തോഷ് കൃഷ്ണന്‍, നവീന്‍ പി തോമസ്, ലൈന്‍ പ്രൊഡ്യൂസര്‍- അഖില്‍ യശോധരന്‍, ഛായാഗ്രഹണം- അര്‍ജുന്‍ സേതു, എഡിറ്റിംഗ്- മനോജ് കണ്ണോത്ത്, സംഗീതം- ഡോണ്‍ വിന്‍സന്റ്, കലാസംവിധാനം- ഇന്ദുലാല്‍ കാവീട്, സൗണ്ട് ഡിസൈന്‍- ശ്രീജിത്ത് ശ്രീനിവാസന്‍, സൗണ്ട് മിക്‌സിങ്- വിപിന്‍ നായര്‍, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം- മെല്‍വി ജെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അജിത്ത് വേലായുധന്‍, സ്റ്റണ്ട്‌സ്- വിക്കി നന്ദഗോപാല്‍, ഡി ഐ- സപ്ത വിഷന്‍, കളറിസ്റ്റ്- ജോയ്‌നര്‍ തോമസ്, കാസ്റ്റിംഗ് ഡയറക്ടര്‍സ്- തോമസ് ജോര്‍ജ്, നൗഫല്‍ വി എം, വൈശാഖ് മനോഹരന്‍, കൊറിയോഗ്രഫി- ഡാന്‍സിങ് നിഞജ, പ്രൊമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍, സ്റ്റില്‍സ്- പ്രേംലാല്‍ പട്ടാഴി, ഡിസൈന്‍സ്- യെല്ലോ ടൂത്ത്‌സ്, വിതരണം- മാജിക്ക് ഫ്രെയിംസ്.

Share This Article
Leave a Comment
error: Content is protected !!