റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം നിര്‍വഹിക്കുന്ന ചിത്രം

Web Desk
1 Min Read

കൊച്ചി: വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ബിജു വി മത്തായി നിര്‍മ്മിച്ച് റാഫിയുടെ തിരക്കഥയില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു. പാലാ അല്‍ഡ്രിന്‍സ് നെല്ലോല ബംഗ്ലാവില്‍ നടന്ന പൂജാ ചടങ്ങില്‍ കേരള സഹകരണ, രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്.

city exchange

നിര്‍മ്മാതാവ് ജോബി ജോര്‍ജ്, തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിര്‍മ്മാതാവ് ബിജു വി മത്തായി, ഫാദര്‍ റോഷന്‍, സ്‌നേഹ ബാബു എന്നിവരും ഭദ്രദീപം തെളിയിച്ചു. ചടങ്ങില്‍ ചിത്രത്തിലെ താരങ്ങളും അണിയറ പ്രവര്‍ത്തകര്‍കൊപ്പം വേള്‍ഡ് മലയാളി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി സാബു മുരിക്കവേലിയും പങ്കെടുത്തു.

കോമഡി എന്റര്‍ടൈന്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പവിത്ര ലക്ഷ്മി നായികയാകുന്ന ചിത്രത്തില്‍ സ്‌നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളാകുന്നു. കെ ആര്‍ ജയകുമാര്‍, ബിജു എം പി എന്നിവരാണ് ചിത്രത്തിന്റെ സഹാനിര്‍മ്മാതാക്കള്‍.

- Advertisement -
Ad image

തൊഴില്‍ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തില്‍ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്‌ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈന്‍ ടോം ചാക്കോയും അവതരിപ്പിക്കുന്നു. പാലാ, എറണാകുളം പരിസരത്തായി ചിത്രീകരണം ആരംഭിച്ച സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്. വി സാജന്‍ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഡിക്‌സണ്‍ പോഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: റിയാസ് ബഷീര്‍, കലാസംവിധാനം: സുജിത് രാഘവ്, വസ്ത്രാലങ്കാരം: ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ്, സ്റ്റില്‍സ്: മോഹന്‍ സുരഭി, ഡിസൈന്‍: ഫോറെസ്റ്റ് ഓള്‍ വേദര്‍, പി ആര്‍ ഒ: നിയാസ് നൗഷാദ്.

Share This Article
Leave a Comment
error: Content is protected !!