‘കിംഗ് ഓഫ് കൊത്ത’ ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക്

Web Desk
1 Min Read

കൊച്ചി: പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന മാസ്സ് എന്റെര്‍റ്റൈനെര്‍ കിംഗ് ഓഫ് കൊത്ത ഓണം റിലീസായി ആഗസ്റ്റ് 24ന് തിയേറ്ററുകളിലേക്ക് എത്തുന്നു.

city exchange

എതിരാളികള്‍ ഇല്ലാതെ സോളോ റിലീസ് ആയി തിയേറ്ററില്‍ എത്തുന്ന ബിഗ് ബജറ്റഡ് ചിത്രം നാന്നൂറില്‍പരം സ്‌ക്രീനുകളിലാണ് കേരളത്തില്‍ റിലീസാകുന്നത്.

അഭിലാഷ് ജോഷി സംവിധാനം നിര്‍വഹിച്ച ചിത്രത്തിന്റെ ടീസറും കലാപകാര ഗാനവും സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ് ആയി തുടരുകയാണ്. സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റിനും വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ലെവലിലാണ് സിനിമ റിലീസാകുന്നത്.

- Advertisement -
Ad image

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചെലവേറിയതും കഥാപാത്രത്തില്‍ തന്നെ വെല്ലുവിളികള്‍ നിറഞ്ഞതുമായ കിംഗ് ഓഫ് കൊത്ത സീ സ്റ്റുഡിയോസും ദുല്‍ഖര്‍ സല്‍മാന്റെ വേഫറെര്‍ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

കിംഗ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്, ഷാന്‍ റഹ്മാന്‍ എന്നിവര്‍ ചിത്രത്തിന് സംഗീതമൊരുക്കുന്നു. സ്‌ക്രിപ്റ്റ്: അഭിലാഷ് എന്‍ ചന്ദ്രന്‍, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!