

കോഴിക്കോട്: സാമൂഹിക തിന്മകള്‍ പുതു തലമുറയെ ശക്തമായി സ്വാധീനിച്ചു കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വര്‍ധിച്ചുവരികയാണെന്നും സംസ്‌കാര സമ്പന്നമായ പുതു തലമുറയെ വാര്‍ത്തെടുക്കാന്‍ മദ്‌റസകള്‍ക്ക് സാധിക്കണമെന്നും കെ എന്‍ എം കോഴിക്കോട് സൗത്ത് ജില്ല മദ്‌റസ മാനേജ്മെന്റ് സംഗമം അഭിപ്രായപ്പെട്ടു.

ആലുവയില്‍ പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊന്ന സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.

കെ എന്‍ എം ജില്ല സെക്രട്ടറി വളപ്പില്‍ അബ്ദുസ്സലാം ഉദ്ഘാടനം ചെയ്തു. സി മരക്കാരുട്ടി, ഷബീറലി മാസ്റ്റര്‍, അബൂബക്കര്‍ നന്മണ്ട, പി എം അബ്ദുസ്സലാം, റാഫി പുതിയങ്ങാടി, മുഹമ്മദ് കമാല്‍, കെ മുഹമ്മദ് നാസര്‍, ജലീല്‍ പെരുമണ്ണ, നാസര്‍ കണ്ണഞ്ചേരി, അഫ്സല്‍ കുറ്റിച്ചിറ, അബ്ദുല്‍ നാസര്‍ നന്മണ്ട, പി ടി അബ്ദുല്‍ അലി, അഹ്മദ് കല്ലായി, സാദിഖലി മുക്കം, മൊയ്തീന്‍കുട്ടി കടലുണ്ടി, മുഹമ്മദ് ചെറുവാടി, അബ്ദുറഹ്മാന്‍ നരിക്കുനി, കരീമുള്ള മാത്തോട്ടം എന്നിവര്‍ സംസാരിച്ചു.

