ശിഹാബ് തങ്ങള്‍ അസ്മരണ സദസ്സ് വിജയിപ്പിക്കണമെന്ന് പ്രവാസി ലീഗ്

Web Desk
1 Min Read

പയ്യന്നൂര്‍: കേരള പ്രവാസി ലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചൊവ്വാഴ്ച പയ്യന്നൂരില്‍ സംഘടിപ്പിക്കുന്ന പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണ സദസ്സായ പ്രവാസി ലീഗ് സേവന ദിനം വന്‍ വിജയമാക്കാന്‍ പയ്യന്നൂര്‍ മണ്ഡലം പ്രവാസി ലീഗ് കമ്മിറ്റി പ്രവര്‍ത്തകരോട് അഭ്യര്‍ഥിച്ചു.

city exchange

പയ്യന്നൂര്‍ ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ നടക്കുന്ന ജില്ലാതല ഉദ്ഘാടനം സംസ്ഥാന അധ്യക്ഷന്‍ ഹനീഫ മുന്നിയൂര്‍ വൈകിട്ട് നാലിന് ഉദ്ഘാടനം ചെയ്യും. ജില്ലാ മുസ്ലിം ലീഗ്, പ്രവാസി ലീഗ് നേതാക്കളായ അഡ്വ. കരീം ചേലേരി, കെ ടി സഅദുല്ല, കെ സി കുഞ്ഞബ്ദുല്ല ഹാജി, ടി പി മഹമൂദ് കുപ്പം ഉള്‍പെടെ പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

അതോടനുബന്ധിച്ച് ചേര്‍ന്ന കൂടിയാലോചന യോഗത്തില്‍ മണ്ഡലം പ്രസിഡണ്ട് കക്കുളത്ത് അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ടി പി മുഹമ്മദ് കുഞ്ഞി ഹാജി, ജില്ലാ വൈസ് പ്രസിഡന്റ് പോത്താങ്കണ്ടം അഹമദ്, ടി പി അബ്ദുല്‍ അസീസ് ഹാജി, എസ് സി അഷ്‌റഫ് അലി കോയിപ്ര, കെ പി അശ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. .ട്രഷറര്‍ ഹംസ ഹാജി കാട്ടൂര്‍ നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!