ബിച്ച ബാബുരാജ് അന്തരിച്ചു

Web Desk
1 Min Read

കൊണ്ടോട്ടി: സംഗീത സംവിധായകന്‍ എം എസ് ബാബുരാജിന്റെ ഭാര്യ ബിച്ച ബാബുരാജ് (82) അന്തരിച്ചു. പക്ഷാഘാതം ബാധിച്ച് കോമ അവസ്ഥയിലായിരുന്നു കഴിഞ്ഞ കുറച്ചു നാളുകളായി അവര്‍. മകള്‍ സാബിറയുടെ വീട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഖബറടക്കം തിങ്കളാഴ്ച രാവിലെ കോഴിക്കോട് മാത്തോട്ടം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
കുണ്ടുങ്ങല്‍ മൊയ്തീന്റേയും ബിച്ചാമിനയുടേയും മകളായി കോഴിക്കോട് കല്ലായിയിലായിരുന്നു ജനനം. 1956ലാണ് സംഗീത സംവിധായകന്‍ ബാബുരാജിനെ വിവാഹം ചെയ്തത്.

city exchange

മക്കള്‍; സാബിറ, ദീദാര്‍, ഗുല്‍നാര്‍, അബ്ദുല്‍ ജബ്ബാര്‍, ശംഷാദ്, രോഷ്‌ന, സുല്‍ഫിക്കര്‍, ഫര്‍ഹാദ്, ഷംന.

ബാബുരാജിനെ കുറിച്ചുള്ള ബിച്ചയുടെ ഓര്‍മകള്‍ ബാബുക്ക എന്ന പേരില്‍ ബിച്ച ബാബുരാജും പി സക്കീര്‍ ഹുസൈനും ചേര്‍ന്ന് രചന നിര്‍വഹിച്ചിരുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!