ആലുവ ജില്ലാ ആശുപത്രിയില്‍ താല്ക്കാലിക ഒഴിവുകള്‍

Web Desk
1 Min Read

ആലുവ: ആലുവ ജില്ലാ ആശുപത്രിയില്‍ ആംബുലന്‍സ് ഡ്രൈവര്‍, ഒ എസ് ടി സ്റ്റാഫ് നഴ്‌സ്, ഡയാലിസിസ് ടെക്‌നീഷന്‍, ഇ സി ജി ടെക്‌നീഷന്‍, ഒ എസ് ടി കൗണ്‍സിലര്‍ എന്നീ താല്‍ക്കാലിക തസ്തികകളില്‍ ഓരോ ഒഴിവുകള്‍ വീതമുണ്ട്. ഡ്രൈവര്‍, സ്റ്റാഫ് നഴ്‌സ്, ഡയാലിസ് ടെക്‌നീഷന്‍ എന്നീ തസ്തികകളിലേക്ക് ഇന്റര്‍വ്യൂ ജൂണ്‍ 29 ബുധന്‍ രാവിലെ 11 മണിക്കും ഇ സി ജി ടെക്‌നീഷന്‍, കൗണ്‍സിലര്‍ തസ്തികകളിലേക്ക് 1.30നും ആലുവ ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.

city exchange

പത്താം ക്ലാസ്സ് വിദ്യാഭ്യാസമുള്ള ഹെവി ലൈസന്‍സുള്ള 40 വയസ്സിന് താഴെയുള്ളവരെയാണ് ഡ്രൈവര്‍ തസ്തികയിലേക്ക് പരിഗണിക്കുക. പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ള ബി എസ് സി/ ജി എന്‍ എം യോഗ്യതയുള്ളവര്‍ക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം.

ഡിപ്ലോമ ഇന്‍ ഡയാലിസിസ് ടെക്‌നോളജി കഴിഞ്ഞ പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ ഉള്ളവരാവണം ഡയാലിസിസ് ടെക്‌നീഷന്‍മാര്‍. ഗവണ്‍മെന്റ്് അംഗീകൃത
ഇ സി ജി ടെക്‌നീഷന്‍ കോഴ്‌സോ വി എച്ച് എസ് ഇയില്‍ നിന്നും ഇ സി ജി ആന്റ്് ഓഡിയോമെട്രിക് ടെക്‌നോളജി കഴിഞ്ഞവര്‍ക്കോ ഇ സി ജി ടെക്‌നീഷനാവാം.

- Advertisement -
Ad image

എം എസ് ഡബ്ല്യു കഴിഞ്ഞവരായിരിക്കണം കൗണ്‍സിലര്‍ തസ്തികയിലേക്കുള്ള അപേക്ഷകര്‍. യോഗ്യരായവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും ആയതിന്റെ പകര്‍പ്പുകളും
ബയോ ഡാറ്റയുമായി ഇന്റര്‍വ്യൂവിന് ഹാജരാകണമെന്ന് സൂപ്രണ്ട് ഡോ. കെ പ്രസന്നകുമാരി അറിയിച്ചു.

Share This Article
Leave a Comment
error: Content is protected !!