ലഹരി വിരുദ്ധ ദിനം ആചരിച്ചു

Web Desk
1 Min Read

ആലുവ: അന്തര്‍ദ്ദേശീയ ലഹരി വിരുദ്ധ ദിനത്തില്‍ മദ്യവിരുദ്ധ ജനകീയ മുന്നണി ലഹരി വിരുദ്ധ സംഗമവും പ്രതിജ്ഞയും സംഘടിപ്പിച്ചു. മുനിസിപ്പല്‍ ടൗണ്‍ഹാളിനു മുന്നിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നടന്ന സംഗമം നസ്രത്ത് ആശ്രമം സുപ്പീരിയര്‍ ഫാ. മരിയാ ലാല്‍ മഞ്ഞളി ഉദ്ഘാടനം ചെയ്തു.

city exchange

അനേകായിരം കുടുംബങ്ങളുടെ കണ്ണീരിനു കാരണമായ മദ്യത്തിനും ലഹരി വസ്തുക്കള്‍ക്കുമെതിരായ പോരാട്ടം മനുഷ്യ സ്‌നേഹികളുടെ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാജിതാ നൗഷാദ് മുഖ്യപ്രസംഗം നടത്തി. ലഹരി നിര്‍മ്മാര്‍ജ്ജന സമിതി സംസ്ഥാന ട്രഷറര്‍ എം കെ എ ലത്തീഫ് അധ്യക്ഷത വഹിച്ചു.

സംഗമത്തോടനുബന്ധിച്ച്മദ്യവിരുദ്ധ പ്രതിജ്ഞ ജില്ലാ സമിതിയംഗം റോയി പടയാട്ടി ചൊല്ലിക്കൊടുത്തു. താലൂക്ക് സമിതി കോ- ഓര്‍ഡിനേറ്റര്‍ റജീനാ അസീസ്, നേതാക്കളായ രഹനാസ്, നാസര്‍ മുട്ടത്തില്‍, കെ പി സാല്‍വിന്‍, എ ജി അജയന്‍, സെയ്തു കുഞ്ഞ് പുറയാര്‍ പ്രസംഗിച്ചു. നസീര്‍ കൊടികുത്തുമല, സെയ്തുമുഹമ്മദ് എം എ, സെലിം എടയപ്പുറം, സുഫീര്‍ ഹുസൈന്‍, അസ്മാ നൂറുദ്ദീന്‍, എം കെ തങ്കപ്പന്‍, എന്‍ എസ് രാജാമണി, അമല്‍ ഗോവിന്ദ്, ലക്ഷ്മി എ തുടങ്ങിയവര്‍ പങ്കെടുത്തു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!