

വെയില്‍സ്: ലോകക്രിക്കറ്റിലെ ഇതിഹാസ താരം സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്റെ ബാറ്റിംഗ് റെക്കോര്‍ഡിനൊപ്പം കിവീസ് താരം. ബ്രാഡ്മാന്റെ റെക്കോര്‍ഡിനോടൊപ്പമെത്താന്‍ 92 വര്‍ഷങ്ങളാണ് ക്രിക്കറ്റ് ലോകം കാത്തിരുന്നത്. 1930ല്‍ സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാന്‍ നേടിയ ടെസ്റ്റ് ക്രിക്കറ്റിലെ 99.94 എന്ന റെക്കോര്‍ഡ് ശരാശരിയോടൊപ്പമെത്തിയാണ്് ന്യൂസിലാന്റ് താരം ഡാരില്‍ മിച്ചല്‍ സ്വന്തം പേര് ക്രിക്കറ്റ് ഇതിഹാസത്തോടൊപ്പം ചേര്‍ത്തുവെച്ചത്.

ഒരു യുറോപ്യന്‍ രാജ്യത്ത് നടക്കുന്ന പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തില്‍ തുടര്‍ച്ചയായി സെഞ്ച്വറിയടിക്കുന്ന താരമെന്ന റെക്കോഡാണ് ബാറ്റര്‍ മിച്ചല്‍ നേടിയത്. 1930ല്‍ ഡോണ്‍ ബ്രാഡ്മാന് ശേഷം ആദ്യമായാണ് ഒരു താരം ഈ റെക്കോഡ് കരസ്ഥമാക്കുന്നത്.

നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റില്‍ 109 റണ്‍സ് നേടിയ മിച്ചല്‍ നേരത്തെ ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 108ഉം ട്രെന്റ് ബ്രിഡ്ജില്‍ 190ഉം റണ്‍സ് നേടിയിരുന്നു. 92 വര്‍ഷത്തിനിടെ മറ്റൊരു വിദേശ താരത്തിനും എത്തിപ്പിടിക്കാന്‍ സാധിക്കാതിരുന്ന നാഴികക്കല്ല് കൈവരിക്കാന്‍ അദ്ദേഹത്തിന്റെ മൂന്ന് സെഞ്ച്വറികള്‍ സഹായിച്ചു.
ഈ പരമ്പരയില്‍ ആറ് ഇന്നിങ്സില്‍ നിന്നും 538 റണ്ണാണ് താരം അടിച്ചുകൂട്ടിയത്. 107.60 റണ്ണാണ് മിച്ചലിന്റെ ശരാശരി. പരമ്പരയില്‍ ന്യൂസിലാന്‍ഡ് ഏക ആശ്വസവും മിച്ചലിന്റെ പ്രകടനമാണ്. പരമ്പരയിലുടനീളം ഇംഗ്ലണ്ടിന്റെ ആധിപത്യത്തിനായിരുന്നു ആരാധകര്‍ സാക്ഷിയായത്.

